കിഴക്കമ്പലം: ഈ വരുന്ന തദ്ദേശ സ്വയംഭരണ തെരെഞ്ഞടുപ്പില്‍ കിഴക്കമ്പലത്തിന് പുറമെ വിവിധ പഞ്ചായത്തുകളില്‍ മത്സരിക്കാന്‍ തയാറെടുത്ത് ട്വൻറി-20. ഇതിനെ നേരിടാന്‍ ഇടത് വലത് മുന്നണികള്‍.
കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞടുപ്പില്‍ കിഴക്കമ്പലത്ത് ഇടത് വലത് മുന്നണികളെ പരാജയപ്പെടുത്തി 19 ല്‍ 17 ലും ട്വൻറി-20 വിജയിച്ചിരുന്നു. പിന്നീട് ലോകസഭ തെരെഞ്ഞടുപ്പില്‍ സ്ഥാനാർഥികളെ നിർത്താന്‍ തീരുമാനിച്ചിരുെന്നങ്കിലും പിന്‍മാറി. വരുന്ന പഞ്ചായത്ത് തെെഞ്ഞടുപ്പില് ഐക്കരനാട്, മഴുവന്നൂര്‍ പഞ്ചായത്തുകളില്‍ മത്സരിക്കുമെന്നും കുന്നത്തുനാട് പഞ്ചായത്തില്‍ സാധ്യത പഠനം നടന്ന് വരികയാെണന്നും ട്വൻറി20 നേതാക്കള്‍ പറയുന്നു. കുന്നത്തുനാട്ടില്‍ ട്വൻറി -20യുടെ ചിന്നമായ മാങ്ങയെ പരിചയപ്പെടുത്തി വ്യാപകമായി പോസ്റ്ററുകള്‍ ഒട്ടിച്ചിട്ടുണ്ട്.
നിലവില്‍ ഐക്കരനാട് എല്‍.ഡി.എഫിെൻറ ൈകയിലും മഴുവന്നൂരും കുന്നത്തുനാടും യു.ഡി.എഫിെൻറ ൈകയിലുമാണ്. ട്വൻറി20യുടെ വരവ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളിൽ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ സി.പി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ട്വൻറി20ക്കെതിരെ ലഘുലേഖ വിതരണവും ഭവന സന്ദര്‍ശനവും ആരംഭിച്ചു.
പ്രചാരണ പരിപാടികളും സജീവമാക്കി. യു.ഡി.എഫും കഴിഞ്ഞദിവസം ബ്ലോക്ക് തലയോഗം ചേര്‍ന്ന് പ്രശ്നത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരുമായി ചര്‍ച്ച നടത്തി ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ തീരുമാനിച്ചു. ഇതിന് മുതിര്‍ന്ന നേതാവ് ടി.എച്ച്. മുസ്തഫ ചുക്കാന്‍ പിടിക്കും. നേരത്തേ മണ്ഡലത്തിലെ ഡി.സി.സി സെക്രട്ടറിമാരുടെയും അംഗങ്ങളുടെയും യോഗം വിളിച്ചിരുന്നു. ഉടന്‍ മണ്ഡലം വാര്‍ഡുതല കമ്മിറ്റികളും ചേരും.
ട്വൻറി20യും കിഴക്കമ്പലത്തിന് പുറമെ മറ്റ് മൂന്ന് പഞ്ചായത്തുകളിലും പ്രവര്‍ത്തനം സജീവമാക്കി. സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രചാരണം. വിവിധ വാര്‍ഡുകളില്‍ വാട്ട്‌സ് ആപ് കൂട്ടായ്മകള്‍ രൂപവത്കരിച്ച് ട്വൻറി20യുമായി സഹകരിക്കുന്ന പ്രവര്‍ത്തകരെ അതില്‍ ആഡ് ചെയ്താണ് പ്രവര്‍ത്തനത്തിന് തുടക്കമിടുന്നത്. ഇതിനകം തന്നെ വിവിധ വാര്‍ഡുകളില്‍ ഇത്തരത്തില്‍ വാട്ട്സ്ആപ്പ് കൂട്ടായ്മകള്‍ രൂപവത്കരിച്ചിട്ടുണ്ട്. കിഴക്കമ്പലം പഞ്ചായത്തില്‍ മുന്‍കൂട്ടി സ്ഥാനാർഥികളെയും പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചിട്ടുണ്ട്. മഴുവന്നൂരും ഐക്കരനാടും ഉടന്‍ സ്ഥാനാർഥികളെ പ്രഖ്യാപിച്ചേക്കും. ഇതുവരെ വിവിധ മുന്നണികളിൽ പ്രവര്‍ത്തിച്ചവര്‍ ട്വൻറി20യിൽ ചേരുന്നതും രാഷ്ട്രീയ പാര്‍ട്ടികളില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
എട്ട് പഞ്ചായത്തുകളുള്ള കുന്നത്തുനാട്ടില്‍ നാല് പഞ്ചായത്തില്‍ ട്വൻറി20 മത്സരിക്കുകയും വിജയിക്കുകയും ചെയ്താല്‍ വരുന്ന നിയമസഭ തെരെഞ്ഞടുപ്പുകളിലും അത് മുന്നണികള്‍ക്ക് തലവേദനയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.