പട്ടിമറ്റം: ദേശീയ വടംവലി മത്സരത്തില്‍ സ്വര്‍ണവും വെള്ളിയും നേടി ഇരട്ട സഹോദരികള്‍. പട്ടിമറ്റം കോലാന്കുടി ഉറുമ്പനാനിക്കല്‍ സജി-മഞ്ജു ദമ്പതികളുടെ മക്കളായ ആരാധന, അര്‍ച്ചന എന്നിവര്‍ക്കാണ് സ്വര്‍ണവും വെള്ളിയും ലഭിച്ചത്. രാജസ്ഥാനില്‍ നടന്ന മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചാണ് ഇവര്‍ പങ്കെടുത്തത്. ഡല്‍ഹി, ഗുജറാത്ത്, ജമ്മു കശ്മീര്‍, മഹാരാഷട്ര, ആന്ധ്രപ്രദേശ്, രാജസ്ഥാന് ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളോടാണ് ഇവര്‍ മത്സരിച്ചത്.
19 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന ടീമിലാണ് ആരാധന മത്സരിച്ചത്. ഫൈനലില്‍ രാജസ്ഥാനോട് മത്സരിച്ചെങ്കിലും രണ്ടാം സ്ഥാനമേ നേടാനായുള്ളൂ. 19 വയസ്സില്‍ താഴയുള്ള പെണ്‍കുട്ടികളുടെ ടീമിലാണ് അര്‍ച്ചന മത്സരിച്ചത്. ഫൈനലില്‍ ഗുജറാത്തിനോട് മത്സരിച്ച് ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
പട്ടിമറ്റം മാര്‍കൂറിലോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഠിക്കുന്ന ഇരുവരും ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വടംവലി മത്സരത്തില്‍ പരിശീലനം ആരംഭിച്ചത്. മുവാറ്റുപുഴ സ്വദേശി ഷാനവാസാണ് ഇവരുടെ പരിശീലകന്. പാലക്കാട് നടന്ന സെലക്ഷന് ക്യാമ്പില്‍ പങ്കെടുത്താണ് ഇവര്‍ കേരള ടീമിലെത്തിയത്. മുന്‍ എം.എല്‍.എ വി.പി. സജീന്ദ്രെൻറ നേതൃത്വത്തില്‍ വീട്ടിലെത്തി ആരാധനയെയും അര്‍ച്ചനയെയും അഭിനന്ദിച്ചു.
കോണ്‍ഗ്രസ് നേതാക്കളായ എ.പി. കുഞ്ഞുമുഹമ്മദ്, ഹനീഫ കുഴുപ്പിള്ളി, കെ.എം. പരീത്പിള്ള, കെ.എം. സലീം, എം.പി. ജോസഫ്, രാധാമണി ചന്ദ്രന് എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.