വൈറ്റില: വൈറ്റിലയിലെ ദിനംപ്രതിയുള്ള ഗതാഗത പരിഷ്കാരത്തെത്തുടര്‍ന്ന് ആകെ ആശയക്കുഴപ്പത്തിലാണ് യാത്രക്കാര്‍. കേരളത്തിലെ ഏറ്റവും തിരക്കേറിയ ജങ്ഷനായ വൈറ്റിലയില്‍ മേല്‍പാലം വരുന്നതോടെ യാത്രദുരിതത്തിന് അറുതിയാകുമെന്ന പ്രതീക്ഷയിലായിരുന്നു യാത്രക്കാര്‍. എന്നാല്‍, ഇതെല്ലാം തകിടംമറിച്ചുകൊണ്ടാണ് ഇപ്പോള്‍ വൈറ്റില ജങ്ഷനിലെ ഗതാഗതക്കുരുക്ക്. എന്തുചെയ്യണമെന്നറിയാതെ പൊലീസുകാരും എങ്ങോട്ടുതിരിഞ്ഞ് ലക്ഷ്യസ്ഥാനത്ത് എത്തണമെന്നറിയാതെ യാത്രക്കാരും വലയുന്നു. ഒരോ ദിവസവും ട്രാഫിക് പൊലീസ് ഗതാഗതക്രമീകരണം പരീക്ഷിക്കുന്നുണ്ടെങ്കിലും ഒന്നും ഫലപ്രദമാകുന്നില്ല.
ഏറ്റവും തിരക്കേറിയ സമയമായ രാവിലെയും വൈകീട്ടും, പാലം തുറക്കുന്നതിന് മുമ്പുള്ളതിെനക്കാള് രൂക്ഷമാണ് ഗതാഗതക്കുരുക്ക്. വൈറ്റില-കടവന്ത്ര റോഡിലും തൃപ്പൂണിത്തുറ-വൈറ്റില റോഡിലും പാലാരിവട്ടത്തുനിന്ന് അണ്ടര്‍പാസ് വഴി എറണാകുളം, തൃപ്പൂണിത്തുറ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനയാത്രക്കാരുമാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. പൊന്നുരുന്നി അണ്ടര്‍പാസിലെ സ്ഥിതിയും വ്യത്യസ്തമല്ല. വൈറ്റില ഹബിലേക്ക് പ്രവേശിക്കേണ്ട ബസുകള്‍ പഴയതുപോലെ ചളിക്കവട്ടത്തുപോയി യു ടേണ്‍ എടുത്ത് വീണ്ടും വൈറ്റിലയിലെത്തി ഹബിലേക്ക് പ്രവേശിക്കേണ്ട സ്ഥിതിയാണുള്ളത്. പാലത്തിനുതാഴെ സ്ഥാപിച്ച സിഗ്നല്‍ സംവിധാനം അശാസ്ത്രീയമാണെന്നും പരാതിയുണ്ട്.ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടര്‍ന്ന് ശനിയാഴ്ച സിഗ്നല്‍ ഓഫ് ചെയ്ത് പതിനഞ്ചോളം പൊലീസുകാർ റോഡിലിറങ്ങിയാണ് ഗതാഗതം നിയന്ത്രിച്ചത്. ഇതോടെ യാത്രക്കാരും വലഞ്ഞു.
ഒരു പൊലീസുകാരന് കൈ കാണിക്കുമ്പോള്‍ അപ്പുറത്തുനിന്ന് മറ്റേ പൊലീസുകാരന് തടയും. ഇതോടെ യാത്രക്കാര്‍ റോഡിെൻറ നടുക്ക് വാഹനം നിര്‍ത്തിയിട്ട് വാക്തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്യുന്നതായി സമീപത്തെ വ്യാപാരികള്‍ പറഞ്ഞു. പൊരിവെയിലത്തും റോഡില്‍ ഓടിനടന്ന് ഗതാഗതം നിയന്ത്രിക്കേണ്ട അവസ്ഥയിലാണ് പൊലീസുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.