പെട്രോള്‍ ബോംബ് ആക്രമണം: മൂന്നുപേർ അറസ്റ്റില്‍

അടിമാലി: പെട്രോള്‍ ബോംബ് ആക്രമണവുമായി ബന്ധപ്പെട്ട്​ മൂന്നുപേര്‍ അറസ്റ്റില്‍. അടിമാലി കൂമ്പന്‍പാറ പൈനാമ്പിലില്‍ ഷിഹാസ് (34), ഇരുനൂറേക്കര്‍ കുന്നുംപുറത്ത് ജസ്റ്റിന്‍ (29), മച്ചിപ്ലാവ് നെല്ലികുഴിയില്‍ മുരുകന്‍ (30) എന്നിവരെയാണ് അടിമാലി സി.ഐ സുധീറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി മച്ചിപ്ലാവ് പോസ്‌റ്റ്​ ഓഫിസ് ജങ്​ഷനില്‍ വെച്ചാണ് പെട്രോള്‍ ബോംബ് ആക്രമണം നടന്നത്. സംഭവത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. അടിമാലി കാംകോ ജങ്​ഷനില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം. idl adi 7 arest ചിത്രങ്ങള്‍ 1) ഷിഹാസ് 2) ജസ്റ്റിന്‍ 3) മുരുകന്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.