അടിമാലി: ‘എനിക്ക് എസ്.ഐ സാറിന്റെ മുന്നിൽ ഒരു പാട്ട് പാടണം’ -ആവശ്യം കേട്ട് സ്റ്റേഷനിലെ പൊലീസുകാർ ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീട് എസ്.ഐക്കു മുന്നിൽ ആളെ കൊണ്ടുനിർത്തി. പാട്ട് പാടിക്കഴിഞ്ഞാൽ പോകുമോ എന്ന് എസ്.ഐ ചോദിച്ചപ്പോൾ ഉടൻ പോയ്ക്കോളാം എന്നായി മറുപടി. ഇതോടെ പാട്ട് തുടങ്ങി. എസ്.ഐ ഫോണിൽ ഇത് റെക്കോഡ് ചെയ്യുകയും ചെയ്തു. പിന്നെ വൈറലാകാൻ അധിക സമയമെടുത്തില്ല.
അടിമാലി സ്റ്റേഷനിലാണ് പാട്ടും എസ്.ഐയുടെ വീഡിയോ പിടുത്തവും അരങ്ങേറിയത്. ചിന്നപ്പാറ ആദിവാസി കോളനിയിലെ അനന്തപത്മനാഭനാണ് പൊലീസ് സ്റ്റേഷനിലെത്തി പാട്ട് പാടാൻ ആഗ്രഹം അറിയിച്ചത്.
‘അല്ലിയാമ്പല്‍ പുഴയില്‍’ എന്ന ഗാനം അനന്തപത്മനാഭൻ മനോഹരമായി ആലപിച്ചു. എസ്.ഐ സിജു ജേക്കബ് താന്‍ റെക്കോര്‍ഡ് ചെയ്തത് ഇയാളെ കാണിക്കുന്നതും ഗായകന്‍ എസ്.ഐക്ക് സല്യൂട്ട് അടിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്.
പാട്ട് പാടിയയാൾക്കും അതിനു സ്നേഹപൂർവ്വം അനുമതി കൊടുത്ത ഉദ്യോഗസ്ഥർക്കും അഭിനന്ദനം നിറയുകയാണ് സോഷ്യൽ മീഡിയയിൽ. ടൗണിൽ വിവിധയിടങ്ങളിൽ പാട്ടുപാടി അനന്തപത്മനാഭൻ നടക്കുക പതിവാണ്. വിവിധ സർക്കാർ ഓഫീസുകളിലും ഇത്തരത്തിൽ പാട്ടുപാടി എത്തുമെങ്കിലും പൊലീസ് സ്റ്റേഷനിൽ എത്തുന്നത് ആദ്യമായാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.