ബസ് റോഡിൽനിന്ന്​ തെന്നിമാറി; ഒഴിവായത് വൻ അപകടം

മുട്ടം: നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിൽനിന്ന്​ തെന്നിമാറി. ഒഴിവായത് വൻദുരന്തം. നിറയെ യാത്രക്കാരുമായി കട്ടപ്പനയിൽനിന്ന്​ തൊടുപുഴക്ക്​ വന്ന ഗ്രേസ് മരിയ ബസാണ് തിങ്കളാഴ്ച രാവിലെ 10.30ന് അപകടത്തിൽപ്പെട്ടത്. തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയിൽ ശങ്കരപ്പിള്ളിയിലാണ് അപകടം. ശങ്കരപ്പിള്ളി ജങ്ഷനിൽ എത്തിയപ്പോൾ ബസ് റോഡിൽനിന്ന് വലതുവശത്തേക്ക് തെന്നിമാറുകയായിരുന്നു. ബസ് നിന്നതിന് തൊട്ടുതാഴെ മലങ്കര ജലാശയത്തിന്‍റെ ക്യാച്ച്മെന്‍റ്​ ഏരിയയാണ്. 30 അടിയോളം താഴ്ചയുള്ള ഭാഗമാണിത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോറിക്ഷ ബസിടിച്ച് മറിഞ്ഞു. ഓട്ടോയിൽ ആരും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ശങ്കരപ്പിള്ളി അന്നപൂർണേശ്വരീ ക്ഷേത്രത്തിലെ ഉത്സവപരിപാടിയിൽ പങ്കെടുത്ത് തിരികെ റോഡിലൂടെ നടന്നുവരികയായിരുന്ന കോളപ്ര സ്വദേശി ശശി ബസ് നിയന്ത്രണംവിട്ട് വരുന്നതുകണ്ട് ഓടി മാറിയതിനാൽ രക്ഷപ്പെട്ടു. മുട്ടം എസ്.എച്ച്.ഒ ശിവകുമാറിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. പിന്നീട് ബസ് ക്രെയിൻ ഉപയോഗിച്ച് മാറ്റി. tdl mltm ശങ്കരപ്പിള്ളിയിൽ ബസ് റോഡിൽനിന്ന്​ തെന്നിമാറിയനിലയിൽ ടാറിങ്ങിൽ അപാകതയെന്ന്; അപകടം തുടർക്കഥ മുട്ടം: ഏഴാംമൈൽ -മുട്ടം മേഖലയിൽ അപകടം തുടർക്കഥയാകുന്നു. നാല് മാസത്തിനിടെ ഒട്ടേറെ അപകടമാണ് ഇവി​ടെ ഉണ്ടായത്. പുതുതായി ടാറിങ് നടത്തിയ ശേഷമാണ് അപകടങ്ങൾ വർധിച്ചതെന്ന് നാട്ടുകാർ പറയുന്നു. ഏഴാംമൈൽ കവലയിൽ കെ.എസ്.ആർ.ടി.സി ബസ് റോഡിൽനിന്ന്​ വഴുതി പിക്അപ് ജീപ്പിൽ ഇടിച്ചത് അടുത്തിടെയാണ്. ശങ്കരപ്പിള്ളി ഫോറസ്റ്റ് ഓഫിസിന് സമീപം കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണംവിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ടിപ്പർ ലോറിയിലേക്ക് ഇടിച്ചുകയറി നിരവധി പേർക്ക് പരിക്കേറ്റിരുന്നു. തിങ്കളാഴ്ച അപകടം ഉണ്ടായ ഭാഗത്ത് രണ്ട് ദിവസം മുമ്പ് മറ്റൊരു ബസും അപകടത്തിൽപെട്ടിരുന്നു. റോഡിൽനിന്ന്​ ബസിന്‍റെ പിൻഭാഗം തെന്നിമാറി റോഡരികിലുള്ള കോൺക്രീറ്റ് കുറ്റിയിൽ ഇടിക്കുകയായിരുന്നു. അടുത്തിടെ ടാറിങ് നടത്തിയപ്പോൾ റോഡിന് കൂടുതൽ മിനുസം വന്നതായും ബ്രേക്ക് ഉപയോഗിക്കുമ്പോൾ വാഹനങ്ങൾക്ക് നിയന്ത്രണം നഷ്ടപ്പെടുന്നതായും ഡ്രൈവർമാർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.