തേക്കടിയിൽ 'ജലരാജ' ഓടിക്കാൻ കെ.ടി.ഡി.സി നടപടി തുടങ്ങി

കുമളി: തേക്കടി തടാകതീരത്ത് രണ്ടുവർഷമായി വിശ്രമത്തിലായിരുന്ന കെ.ടി.ഡി.സിയുടെ ജലരാജ ബോട്ട് ഓടിക്കാൻ അധികൃതർ നടപടി ആരംഭിച്ചു. അറ്റകുറ്റപ്പണിയുടെ പേരിൽ രണ്ടുവർഷമായി തടാകതീരത്ത് മാറ്റിയിട്ടിരിക്കുന്ന ജലരാജയെ സംബന്ധിച്ച 'മാധ്യമം' വാർത്തയെ തുടർന്നാണ് അധികൃതരുടെ ഇടപെടൽ. വാർത്ത ശ്രദ്ധയിൽപെട്ടതോടെ തിരുവനന്തപുരത്തുനിന്ന്​ എൻജിനീയർ ഉൾപ്പെടെ ടെക്നിക്കൽ വിഭാഗം അധികൃതർ തേക്കടിയിലെത്തി കാര്യങ്ങൾ വിലയിരുത്തി. തടാകത്തിലെ കെ.ടി.ഡി.സിയുടെ ആദ്യ ഇരുനില ബോട്ടാണ് ജലരാജ. 120 പേർക്ക് കയറാവുന്ന ബോട്ടിൽ ഒരുദിവസം അഞ്ച്​ തവണകളിലായി 600 പേർക്ക് യാത്ര ചെയ്യാനാവും. ബോട്ട് ഓടിക്കാതെ ഒതുക്കിയിട്ടതു മൂലം തിരക്കേറിയ ദിവസങ്ങളിൽ കെ.ടി.ഡി.സിക്ക് ഒന്നരലക്ഷം രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടായത്. തേക്കടി തടാകത്തിൽ കെ.ടി.ഡി.സിയുടെ മറ്റ് രണ്ട് ഇരുനില ബോട്ടുകൾക്കൊപ്പം ജലരാജ കൂടി ഓടിത്തുടങ്ങുന്നതോടെ സഞ്ചാരികളുടെ തിരക്കേറുന്ന ഘട്ടത്തിൽ ടിക്കറ്റ് ലഭിക്കാതെ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് വലിയ അളവിൽ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ചിത്രം: TDL news cutting .......

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.