ഹൈറേഞ്ചിൽ രുദ്രാക്ഷം പൂത്തു

നെടുങ്കണ്ടം: ഹൈറേഞ്ചിലും രുദ്രാക്ഷമരം പൂത്തു. നെടുങ്കണ്ടം ഗവ. യു.പി സ്കൂള്‍ അധ്യാപിക ജിഷ പ്രസാദിന്റെ വീട്ടിലാണ് രുദ്രാക്ഷം പൂത്തുനില്‍ക്കുന്നത്. എട്ടുവര്‍ഷം മുമ്പ് നട്ടതാണ് രണ്ട് തൈകള്‍. ഒന്ന് സീതപ്പഴവും മറ്റൊന്ന് രുദ്രാക്ഷവുമെന്നു പറഞ്ഞ്​ വാങ്ങി നട്ടതാണ്. സീതപ്പഴമെന്ന് പറഞ്ഞ് വാങ്ങിയ മരം കായ്ച്ചപ്പോള്‍ ശ്രദ്ധിച്ചില്ല. ഇവ പഴുത്ത് പാകമായി പൊഴിയാന്‍ തുടങ്ങിയപ്പോഴാണ് രുദ്രാക്ഷമാണെന്ന് തിരിച്ചറിഞ്ഞത്. രുദ്രാക്ഷമെന്ന്​ പറഞ്ഞ് വാങ്ങിയതത് പൂവിട്ടതുമില്ല. പാകമായി നിലത്തുവീണ 250ഓളം കായ്കള്‍ പെറുക്കി എടുത്തു. ഇപ്പോള്‍ ആവശ്യക്കാര്‍ ഏറിയിരിക്കുകയാണ്. കൂടുതലായും നേപ്പാളിലും ഉത്തരേന്ത്യന്‍ പ്രദേശങ്ങളിലുമാണ് രുദ്രാക്ഷം കാണപ്പെടുന്നത്​. idl ndkm രുദ്രാക്ഷം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.