വൈദ്യുതി മുടക്കം പതിവാകുന്നു

തൊടുപുഴ: ആലക്കോട്​ വൈദ്യുതി സെക്​ഷന്​ കീഴിൽ പലയിടങ്ങളിലും . മഴ എത്തിയതോടെ വൈദ്യുതി മുടങ്ങാത്ത ദിവസങ്ങളില്ല. ഒരു ദിവസം തന്നെ മൂന്നും നാലും തവണയാണ്​ മുടക്കം. രാപ്പകൽ വ്യത്യാസമില്ലാതെയാണ് വൈദ്യുതി പോകുന്നത്​. സെക്​ഷൻ പരിധിയിലെ ചില പ്രദേശങ്ങളിൽ രാത്രി ഇല്ലാതാകുന്ന വൈദ്യുതി പുനഃസ്ഥാപിക്കാൻ വൈകുന്നത്​ ഉപ​ഭോക്​താക്കൾക്ക്​ ഏറെ പ്രയാസം സൃഷ്ടിക്കുന്നു​. ഒരു ലൈനിൽ വൈദ്യുതിയുണ്ടെങ്കിൽ അടുത്ത ലൈനിൽ ഇല്ലാത്ത അവസ്ഥയുമുണ്ട്​. വോൾട്ടേജ് ക്ഷാമവും ഉണ്ടാകുന്നതായി പരാതിയുണ്ട്. മരച്ചില്ലകൾ വീണുമാണ്​ വൈദ്യുതി മുടങ്ങുന്നതെന്ന്​​ അധികൃതർ പറയുന്നത്​. മഴക്കാലത്തിന്​ മുമ്പ്​ ടച്ച്​ വെട്ട്​ ജോലികൾ പലയിടങ്ങളിലും പൂർത്തിയായെങ്കിലും ​വൈദ്യുതി മുടക്കത്തിന്​ കുറവില്ലെന്നാണ്​ നാട്ടുകാരുടെ പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.