മെഡിക്കൽ ക്യാമ്പ്​ സംഘടിപ്പിച്ചു

കട്ടപ്പന: സെന്‍റ്​ ജോർജ് ഫൊറോന പള്ളിയിലെ പിതൃവേദി, എസ്.എം.വൈ.എം എന്നിവയുമായി സഹകരിച്ച് പാലാ മാർസ്ലീവ മെഡിസിറ്റി സൗജന്യ . കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ക്യാമ്പ്​ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കാർഡിയോളജി, ഡെർമിറ്റോളജി, ഇ.എൻ.ടി, ജനറൽ മെഡിസിൻ, ഓഫ്താൽമോളജി, ഗൈനകോളജി, ഓർത്തോപീഡിക്‌സ്, പീഡിയാട്രിക്‌സ്, പൾമനോളജി, ഗ്യാസ്‌ട്രോ എന്ററോളജി, ഓങ്കോളജി, നെഫ്രോളജി, യൂറോളജി എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനങ്ങളാണ് ലഭിച്ചത്. മാർസ്ലീവ മെഡിസിറ്റി മാനേജിങ്​ ഡയറക്ടർ ഡോ. ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ. മനു മാത്യു കിളികൊത്തിപ്പാറ, പിതൃവേദി പ്രസിഡന്‍റ്​ സണ്ണി തയ്യിൽ, നോബിൾ വേഴാമ്പത്തോട്ടം തുടങ്ങിയവർ സംസാരിച്ചു. 500 പേർ ക്യാമ്പിൽ പങ്കെടുത്തു. ചിത്രം: മെഡിക്കൽ ക്യാമ്പ്​ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.