ദേവികുളം താലൂക്കില്‍ വന്യജീവി ശല്യമേറുന്നു; പരാതിപറഞ്ഞ് മടുത്ത് കര്‍ഷകര്‍

അടിമാലി: ദേവികുളം താലൂക്കിലെ കാര്‍ഷികമേഖലയില്‍ വന്യജീവി ശല്യം വര്‍ധിക്കുന്നു. ചക്കയും മാങ്ങയുമടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ ലഭ്യത വര്‍ധിച്ചതോടെ കാര്‍ഷികമേഖലയിലേക്കിറങ്ങുന്ന കാട്ടാനയുടെയും കാട്ടുപന്നിയുടെയുമൊക്കെ എണ്ണം വര്‍ധിച്ച് കഴിഞ്ഞു. മാങ്കുളമടക്കമുള്ള മേഖലകളില്‍ കാട്ടുമൃഗങ്ങളുടെ സാന്നിധ്യം വര്‍ധിച്ചതോടെ തന്നാണ്ട് വിളകള്‍ കൃഷിയിറക്കുന്ന കാര്യത്തില്‍ കര്‍ഷകര്‍ ഏറെ പ്രതിസന്ധിയിലാണ്. പെരുമന്‍കുത്ത്, കുവൈത്ത്​ സിറ്റി ഭാഗങ്ങളില്‍ കഴിഞ്ഞദിവസം കാട്ടാനകള്‍ വ്യാപകനാശം വരുത്തിയിരുന്നു. താലൂക്കിലെ മറ്റ് പഞ്ചായത്തുകളിലും വന്യജീവി ശല്യം വര്‍ധിച്ചുവരുകയാണ്. വിഷയത്തില്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന്​ ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യം കര്‍ഷകര്‍ മുമ്പോട്ടുവെക്കുന്നു. മാങ്കുളം, മറയൂര്‍, അടിമാലി, ഇടമലക്കുടി തുടങ്ങി വിവിധ പഞ്ചായത്തുകളിലെ ആദിവാസി മേഖലകളിലും വന്യജീവി ശല്യം രൂക്ഷമാണ്. കാട്ടുപന്നിയും കുരങ്ങും കാട്ടാനയുമൊക്കെയാണ് ആദിവാസി ജനതയുടെ ഉറക്കം കെടുത്തുന്നത്. വന്യജീവികള്‍ വരുത്തുന്ന നഷ്ടത്തിന് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുന്ന കാര്യത്തിലും ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന പരാതി ഉയരുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.