മുട്ടം ജില്ല ജയിൽ; കുടിവെള്ള ക്ഷാമവും ജീവനക്കാരുടെ കുറവും പരിഹരിക്കാൻ നടപടി -മന്ത്രി

മുട്ടം: ജില്ല ജയിലിലെ കുടിവെള്ള ക്ഷാമവും ജീവനക്കാരുടെ കുറവും പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ജില്ല ജയിലിലെ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മലങ്കര അണക്കെട്ടിനോട് ചേർന്ന് മാത്തപ്പാറയിലെ പമ്പ് ഹൗസിൽനിന്നാണ് ജയിലിലേക്ക് കുടിവെള്ളം എത്തിക്കുന്നത്. എന്നാൽ, ചില സമയങ്ങളിൽ അണക്കെട്ടിൽ ജലനിരപ്പ് കുറക്കുന്ന സാഹചര്യത്തിൽ ജയിലിലേക്ക് കുടിവെള്ളം എത്തിക്കുന്നതിൽ തടസ്സം നേരിടുന്ന കാര്യം ജയിൽ അധികൃതർ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് നടപടി സ്വീകരിക്കാമെന്ന്​ മന്ത്രി പറഞ്ഞത്. ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജയിലിലേക്ക് കുടിവെള്ളം എത്തിക്കുന്നതെന്നും മന്ത്രി ജയിൽ ഉദ്യോഗസ്ഥരെ അറിയിച്ചു. ജില്ല ലൈബ്രറി കൗൺസിലിൽനിന്നുള്ള 50,500 രൂപയുടെ ഗ്രാന്‍റ്​ ഉയോഗിച്ചാണ് ജയിലിലെ ലൈബ്രറി നവീകരിച്ചത്. ഇതേ തുടർന്ന് 25,000 രൂപയുടെ പുസ്തകങ്ങൾ,15,000 രൂപയുടെ ഫർണിച്ചർ, 4500 രൂപയുടെ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ ലൈബ്രറിയിൽ പുതുതായി സജ്ജമാക്കി. ജയിൽ മധ്യമേഖല ഡി.ഐ.ജി പി. അജയകുമാർ, ജയിൽ സൂപ്രണ്ട് എ. സമീർ, ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ഇ.ജി. സത്യൻ, തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുകുമാരൻ, ജില്ല ജയിൽ വെൽഫെയർ ഓഫിസർ ഷിജോ തോമസ് എന്നിവർ സംസാരിച്ചു. ​ TDL ROSHY മുട്ടം ഇടുക്കി ജില്ല ജയിലിൽ വിപുലീകരിച്ച ജയിൽ ലൈബ്രറിയുടെ ഉദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.