ആ​രോ​ഗ്യ​വ​കു​പ്പ് ക​ണ്ടെ​ത്തി​യ

തീ​യ​തി മു​ന്‍കൂ​ട്ടി എ​ഴു​തി​യി​രി​ക്കു​ന്ന മി​ക്ച​ര്‍ പാ​ക്ക​റ്റ്‌

ആ​രോ​ഗ്യ​വ​കു​പ്പ്​ പ​രി​ശോ​ധ​ന; പാ​ക്ക​റ്റ്​ ഭ​ക്ഷ​ണ​ങ്ങ​ളി​ലെ പാ​ക്കി​ങ്​ തീ​യ​തി​ക​ളി​ല്‍ ​കൃ​ത്രി​മം കണ്ടെത്തി

നെ​ടു​ങ്ക​ണ്ടം: ഹൈ​റേ​ഞ്ചി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വി​ല്‍പ​ന ന​ട​ത്തു​ന്ന പാ​ക്ക​റ്റു​ക​ളി​ലാ​ക്കി​യ ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ളി​ല്‍ പാ​ക്കി​ങ്​ തീ​യ​തി​ക​ളി​ല്‍ കൃ​ത്രി​മം കാ​ട്ടു​ന്ന​താ​യി ക​ണ്ടെ​ത്ത​ൽ. ചൊ​വ്വാ​ഴ്ച പ​ട്ടം​കോ​ള​നി ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജൂ​നി​യ​ര്‍ ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ ജെ​ജി ജോ​ര്‍ജ്, ഷെ​റി​ന്‍ രാ​ജ്, പ്ര​തീ​ഷ്‌​കു​മാ​ര്‍, മ​ഞ്ജു എ​ന്നി​വ​ര്‍ ക​ട​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ കൃ​ത്രി​മം ക​ണ്ടെ​ത്തി​യ​ത്.

ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ളി​ലെ പാ​ക്കി​ങ്​ തീ​യ​തി മു​ന്‍കൂ​ട്ടി എ​ഴു​തി​വെ​ച്ചി​രി​ക്കു​ന്ന​താ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. എ​ട്ടാം തീ​യ​തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വി​ല്‍പ​ന​ക്ക് വെ​ച്ചി​രു​ന്ന മി​ക്ച​ര്‍ പാ​ക്ക​റ്റി​ല്‍ പാ​ക്കി​ങ്​ തീ​യ​തി ഒ​മ്പ​താ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മാ​ത്ര​വു​മ​ല്ല പാ​ക്കി​ങ്​ തീ​യ​തി​യും തൂ​ക്ക​വും മ​റ്റും രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന സ്റ്റി​ക്ക​ര്‍ പാ​ക്ക​റ്റി​ന​ക​ത്ത് വെ​ക്കേ​ണ്ട​തി​ന് പ​ക​രം പു​റ​ത്ത് ഒ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലാ​റ്റി​ലെ ക​ട​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കൃ​ത്രി​മം ക​ണ്ടെ​ത്തി​യ​ത്. പാ​മ്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്തി​ലാ​ണ് മി​ക്ച​ര്‍ നി​ര്‍മാ​ണ യൂ​നി​റ്റെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ര്‍ ന​ട​പ​ടി​ക്കാ​യി പാ​മ്പാ​ടും​പാ​റ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​പ്ര​ശാ​ന്തി​ന് രേ​ഖാ​മൂ​ലം ക​ത്ത് ന​ല്‍കി.

പാ​ക്ക​റ്റി​ല്‍ കാ​ണി​ച്ചി​രി​ക്കു​ന്ന മൊ​ബൈ​ല്‍ ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പ​രി​ധി​ക്ക് പു​റ​ത്താ​ണ്. ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ അ​ധി​കാ​രം ഫു​ഡ് ആ​ൻ​ഡ്​ സേ​ഫ്റ്റി​ക്ക്​ ആ​യ​തി​നാ​ല്‍ ബു​ധ​നാ​ഴ്ച സ്ഥ​ലം സ​ന്ദ​ര്‍ശി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കും.

Tags:    
News Summary - Health Department Inspection; Artifacts found in Packing dates in packet foods

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.