പരിസ്ഥിതി ദിനാചരണം

മൂന്നാർ: പരിസ്ഥിതി ദിനാചരണത്തോട്​ അനുബന്ധിച്ച് വിജയപുരം സോഷ്യല്‍ സര്‍വിസ് സൊസൈറ്റി, മൂന്നാര്‍ ഇന്‍റഗ്രല്‍ സോഷ്യല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊസൈറ്റി എന്നിവയുടെ നേതൃത്വത്തില്‍ വിവിധ ഇടങ്ങളിലായി ഫലവൃഷച്ചെടികള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ടു. പഴയമൂന്നാറിലെ ജില്ല ടൂറിസം വകുപ്പി‍ൻെറ ഓഫിസ് വളപ്പില്‍ ചന്ദനത്തൈ നട്ടുകൊണ്ടായിരുന്നു തുടക്കം. വി.എസ്.എസ്.എസ് റീജനല്‍ ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് കമ്പോളത്തുപറമ്പില്‍ ആദ്യ മരത്തൈ നട്ടു. ഫാ. വര്‍ഗീസ് ടിജോ, പ്രോഗ്രാം ഓഫിസര്‍ ജോയ് ആന്‍റണി, സിസ്റ്റര്‍ ഗ്രേസ്, അഭിരാമി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ചിത്രം 1 പരിസ്ഥിതി ദിനത്തോട്​ അനുബന്ധിച്ച് വൃഷത്തൈകള്‍ നടുന്ന പരിപാടി വി.എസ്.എസ്.എസ് റീജനല്‍ ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് കമ്പോളത്തുപറമ്പില്‍ ചന്ദനത്തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.