ഡിവൈ.എസ്​.പി ഓഫിസ് മാർച്ച്

മൂന്നാർ: രഹസ്യസ്വഭാവമുള്ള വിവരങ്ങൾ പൊലീസ് സ്റ്റേഷനിൽനിന്ന്​ ചോർന്ന സംഭവം സി.പി.എമ്മി‍ൻെറ ഒത്താശയോടെയാണന്ന്​ ആരോപിച്ച്​ ബി.ജെ.പി നേതൃത്വത്തിൽ ഡി.വൈ.എസ്​.പി ഓഫിസിലേക്ക് മാർച്ച് നടത്തി. ബി.ജെ.പി നേതാവ് സന്ദീപ് വചസ്പതി ഉദ്​ഘാടനം ചെയ്തു. മൂന്നാര്‍ നല്ലതണ്ണി ജങ്​ഷനു സമീപത്തുനിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് പൊലീസ് സ്‌റ്റേഷനുസമീപം ബാരിക്കേഡ് വെച്ച് തടഞ്ഞു. ബി.എം.എസ് സംസ്ഥാന സെക്രട്ടറി സിബി വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ കെ.എസ്. അജി, മേഖല സെക്രട്ടറി എന്‍. ഹരി, ജനറല്‍ സെക്രട്ടറി രതീഷ്, വി.എന്‍. സുരേഷ് മണ്ഡലം പ്രസിഡന്‍റ്​ പി.ആര്‍. അളകരാജ്, പി.ജി. അനൂപ്, പി.പി. മുരുകന്‍, എസ്. കന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.