കെ.എസ്.ആർ.ടി.സിയുടെ മൂന്നാർ സ്​റ്റേഷൻ പരിസരത്തെ സ്ലീപ്പർ ബസ്

മൂന്നാറിലെ സഞ്ചാരികൾക്ക് 100 രൂപക്ക്​​ കെ.എസ്​.ആർ.ടി.സി ബസിൽ രാപാർക്കാം

ഇടുക്കി: കെ.എസ്.ആർ.ടി.സിയുടെ മൂന്നാർ ബസ് സ്​റ്റേഷൻ പരിസരത്ത് സ്ഥാപിച്ച സ്ലീപ്പർ ബസുകൾ സഞ്ചാരികൾക്ക് വാടകക്ക് നൽകുന്നത് സംബന്ധിച്ച നിരക്കും മാർഗനിർദേശങ്ങളും പുറത്തിറക്കി. സ്ലീപ്പർ ഒന്നിന് ഒരു രാത്രി 100 രൂപ നിരക്കിൽ വൈകീട്ട് ആറുമണിമുതൽ പിറ്റേന്ന് ഉച്ചക്ക് 12 വരെ വാടകക്ക്​ നൽകും. വാടകക്ക് തുല്യമായ തുക കരുതൽധനമായി നൽകണം. ഒഴിഞ്ഞുപോകുമ്പോൾ നാശനഷ്​ടങ്ങൾ വല്ലതുമുണ്ടെങ്കിൽ അത് ഈടാക്കിയശേഷം ബാക്കി തുക തിരികെനൽകും.
ബസ് ഉപയോഗിക്കുന്നവർക്ക് നിലവിൽ മൂന്നാർ ഡിപ്പോയിലെ ടോയ്​ലറ്റ് സൗകര്യം ഉപയോഗിക്കാനായി അനുവദിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായുള്ള ടോയ്​ലറ്റുകളാണ് അനുവദിക്കുക. ഇതിനായി ടോയ്​ലറ്റുകൾ നവീകരിച്ചുകഴിഞ്ഞു. ഓരോ ഗ്രൂപ്പും മാറുന്നതിന് അനുസരിച്ച് ബസ് വൃത്തിയാക്കി അണു നശീകരണം നടത്തി വേണം അടുത്ത ഗ്രൂപ്പിന് നൽകേണ്ടത്. സ്ലീപ്പർ ബസും ടോയ്​ലറ്റും വ‍ൃത്തിയാക്കുന്നതിനും താമസിക്കുന്നവർക്ക് പുറമെ നിന്നും ഭക്ഷണംവാങ്ങി കൊടുക്കുന്നതിനും ലഗേജ് വാഹനത്തിൽ എടുത്തുവെക്കുന്നതിനുംവേണ്ടി രണ്ട് ജീവനക്കാരെ നിയമിക്കും.
കെ.എസ്.ആർ.ടി.സിയുടെ mnr@kerala.gov.in മെയിൽ ഐ.ഡി വഴിയും 9447813851, 04865230201 ഫോൺ നമ്പർ വഴിയും ബുക്ക് ചെയ്യാം. ഇത് കൂടാതെ ബുക്കിങ്​ ഏജൻറുമാരെ 10 ശതമാനം കമീഷൻ വ്യവസ്ഥയിൽ അനുവദിക്കും. സ്ലീപ്പർ ഉപയോഗിക്കുന്ന അതിഥികൾക്ക് ഭക്ഷണം നൽകുന്നതിനായി അടുത്തുള്ള ഹോട്ടലുമായി ധാരണയുണ്ടാക്കാനും നടപടി സ്വീകരിച്ചു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.