ചിഹ്നം മേടിക്കാൻ​ പാർട്ടി ആസ്ഥാനം തിരഞ്ഞ് വനിത നേതാവ്​​ വലഞ്ഞു

അടിമാലി: ബ്ലോക്ക്​​ പഞ്ചായത്ത്​ പ്രസിഡൻറ്​ പദം ഒഴിഞ്ഞ്​ 'വീട്ടിൽ കയറിയ' ബൈസൺവാലിക്കാരി വനിത നേതാവ്​ വീണ്ടും സീറ്റ്​ കിട്ടി വന്നപ്പോൾ പാർട്ടി ഓഫിസ്​ 'കാണാനില്ല'. അടിമാലിയിലാണ്​ സംഭവം.
സീറ്റ്​ തനിക്ക്​ വന്നുവീണതോടെ ചിഹ്നം മേടിക്കാൻ വന്നതായിരുന്നു വനിത. നാളുകൾക്കുശേഷം നേതാക്കളെ കാണാനും സൗഹ​ൃദം പുതുക്കാനും ലക്ഷ്യമിട്ട്​ കൂടിയായിരുന്നു വരവ്​.
പഴയ ഓർമവെച്ച്​ മൂന്നാർ റോഡിലെത്തി കോൺഗ്രസ്​ ഓഫിസ്​ അന്വേഷിച്ചെങ്കിലും പൂട്ടിയ നിലയിൽ. ബോർഡും കാണാനില്ല. രണ്ടുവർഷം മുമ്പ്​ ഒാഫിസ്​ മാറ്റിയ കാര്യം അറിയാതെയായിരുന്നു ബൈസൺവാലിയിൽ ബ്ലോക്ക്​ പഞ്ചായത്ത്​ ഡിവിഷനിൽ മത്സരിക്കുന്ന വനിതയുടെ ഓഫിസ്​ ​അന്വേഷണം.
ടാക്​സി വിളിച്ച്​ ഓഫിസിലേക്ക്​ പോകാൻ ശ്രമിച്ചത്​ ശ്രദ്ധയിൽപെട്ട ചിലർ 100​ മീറ്റർ മാത്രം അകലെയാണ്​ ഓഫിസെന്ന്​ ചൂണ്ടിക്കാട്ടിയപ്പോഴാണ്​ അമളിപിണഞ്ഞെന്ന്​​ വനിത നേതാവിനു​ പിടികിട്ടിയത്​.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.