അമ്മയും കുഞ്ഞും ജില്ല ആശുപത്രി അനിശ്ചിതാവസ്ഥയിൽ

അടിമാലി: അടിമാലിയില്‍ അനുവദിച്ച അമ്മയും കുഞ്ഞും ജില്ല ആശുപത്രി അനിശ്ചിതാവസ്ഥയില്‍. സംസ്ഥാന സര്‍ക്കാര്‍ 2013ൽ ചിത്തിരപുരം കമ്യൂണിറ്റി ഹെല്‍ത്ത് സെൻററി​െൻറ സ്ഥലത്താണ്​​ ജില്ലയിൽ ആശുപത്രി അനുവദിച്ചത്.

എന്നാല്‍, ആരോഗ്യമേഖലയില്‍ അടിമാലിയിലെ പോരായ്മകള്‍ ജനപ്രതിനിധികള്‍ സര്‍ക്കാറിനെ ധരിപ്പിക്കുകയും ചിത്തിരപുരത്ത് അനുവദിച്ച ജില്ല ആശുപത്രി അടിമാലിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു.

എന്നാല്‍, സ്വന്തമായി ആരോഗ്യവകുപ്പിന് ഭൂമിയില്ലാത്തത് പ്രശ്‌നമായി. ഇതോടെ അടിമാലി പഞ്ചായത്ത് മച്ചിപ്ലാവില്‍ 1.5 ഏക്കര്‍ ഭൂമി ആരോഗ്യവകുപ്പിന് വിട്ടുനല്‍കാൻ തീരുമാനിച്ചു. ഇതോടെ സംസ്ഥാന സര്‍ക്കാര്‍ ജില്ലക്ക് അനുവദിച്ച അമ്മയും കുഞ്ഞും​ ആശുപത്രി അടിമാലിയില്‍ അനുവദിച്ചു. 2014 ജൂലൈയില്‍ ആശുപത്രിക്കായി ഭൂമി വിട്ടുകൊടുക്കുന്നതിന്​ പഞ്ചായത്ത്​ കമ്മിറ്റി തീരുമാനമെടുത്തെങ്കിലും തുടർനടപടി ചുവപ്പുനാടയില്‍ കുരുങ്ങി. 2017ല്‍ പഞ്ചായത്ത് ഭൂമി ആരോഗ്യവകുപ്പി​െൻറ പേരില്‍ രജിസ്​റ്റര്‍ ചെയ്തുനല്‍കി. ഇതോടെ, ജില്ല ആശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന്​ പൊതുമരാമത്ത്് കെട്ടിടവിഭാഗം എസ്​റ്റിമേറ്റും പ്ലാനും തയാറാക്കി നല്‍കി. ഇതിനായി 4.5 കോടിയും​ സര്‍ക്കാര്‍ അനുവദിച്ചു. അതിനിടെ, ആശുപത്രി എവിടെ വേണമെന്ന തർക്കം തലപൊക്കി. തോട്ടം മേഖലയിലേക്ക് മാറ്റാന്‍ മേഖലയിലെ ജനപ്രതിനിധി കരുക്കള്‍ നീക്കി. അടിമാലി താലൂക്ക്​ ആശുപത്രിയുടെ പുതിയ ബ്ലോക്ക് ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ഇരുചേരികളിലായി രാഷ്​ട്രീയതര്‍ക്കം ഉടലെടുത്തത്.

പുതിയ ബ്ലോക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലാണ് അനുവദിച്ചതെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന അടിമാലി ബ്ലോക്ക് പഞ്ചായത്തിലെ ജനപ്രതിനിധികള്‍ രംഗത്തുവന്നു. ഇതിനെതിരെ എല്‍.ഡി.എഫ് രംഗത്തുവന്നു. ഇതോടെ തുടര്‍നടപടി അനിശ്ചിതത്വത്തിലായി. കിടത്തിച്ചികിത്സക്ക് 100 ബെഡ് ഉൾ​െപ്പടെ ആധുനിക സൗകര്യവും മൂന്ന് ഓപറേഷന്‍ തി​യറ്ററും 35 ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്​റ്റാഫുമാണ്​ അനുവദിച്ചത്​. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആദിവാസികള്‍ തിങ്ങിപ്പാർക്കുന്ന പഞ്ചായത്താണ് അടിമാലി.  

Tags:    
News Summary - Adimali mother and child hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.