അടിമാലി: ആറു കിലോ കഞ്ചാവുമായി മൂന്ന് പേരെ അടിമാലി പൊലീസ് പിടികൂടി. കോതമംഗലം അയിരൂർപാടം കണ്ടത്തിൽ ബൈജു തങ്കപ്പൻ (39), മച്ചിപ്ലാവ് വട്ടപ്പറമ്പിൽ ജെറിൻ തോമസ് (26), അടിമാലി പ്രിയദർശിനി കോളനിയിൽ താമസിക്കുന്ന തണ്ടേൽ ഷമീർ അഷ്റഫ് (30) എന്നിവരെയാണ് അടിമാലി സി.ഐ പ്രിൻസ് ജോസഫിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോയും പിടികൂടി. അടിമാലി മച്ചിപ്ലാവിൽ നിന്ന് തലമാലിക്ക് പോകുന്ന വഴിയിൽ വച്ചാണ് പിടികൂടിയത്. പ്രതികൾ സ്ഥിരം കഞ്ചാവ് കേസിലെ പ്രതികളാണ്. നിരവധി കേസുകൾ ഇവർക്കെതിരെയുണ്ട്. കഞ്ചാവ് മൊത്ത വിൽപനയും ഇവർ നടത്തുന്നു. ഇവരുടെ കീഴിൽ നിരവധി പേർ കഞ്ചാവ് കച്ചവടം നടത്തുന്നതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.