അടിമാലി: അടിമാലി-കുമളി ദേശീയപാത രണ്ടുവരിപ്പാതയായി വികസിപ്പിക്കുന്നതിെൻറ ഭാഗമായി സർവേ നടത്തി കല്ലിടല്‍ നടപടിയുമായി അധികൃതര്‍. അടിമാലിയില്‍നിന്ന് കുമളിവരെയാണ് രണ്ടുവരിപ്പാതയാക്കുന്നത്. അടിമാലി സെന്‍ട്രല്‍ ജങ്ഷന്‍ മുതല്‍ ഒന്നര കിലോമീറ്റര്‍ അവസാനിക്കുന്ന കോളജ് കുന്നുഭാഗംവരെ നാലുവരിയും തുടര്‍ന്ന് രണ്ടുവരിയുമായി വികസിപ്പിക്കാനാണ് തീരുമാനം.
നാലുവരിപ്പാതയില്‍ 24 മീറ്റര്‍ വീതിയിലും രണ്ടുവരിപ്പാതയില്‍ 18 മീറ്റര്‍ വീതിയിലുമാണ് സ്ഥലം ഏറ്റെടുക്കുന്നത്. ഇതോടെ നിരവധി വ്യാപാര സ്ഥാപനങ്ങളും വീടുകളും ഒഴുപ്പിക്കപ്പെടുമെന്നത് വ്യാപാരികളെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. സർവേ നടപടികള്‍ അവസാനഘട്ടത്തിലാണ്. നാലുവരിപ്പാതയില്‍ റോഡ് നിര്‍മിക്കുന്ന അടിമാലി ടൗണില്‍ ഫ്ലൈഓവര്‍ നിര്‍മിക്കാന്‍ സാധ്യത തേടിയിട്ടുണ്ടെങ്കിലും അനുമതി ലഭിച്ചിട്ടില്ല.
ആഗസ്റ്റ് ആദ്യവാരം മുതല്‍ അടിമാലിയില്‍നിന്ന് കല്ലിടല്‍ ആരംഭിക്കും. കല്ലിടല്‍ പൂര്‍ത്തിയാക്കിയാല്‍ വ്യാപാരികളെയും താമസക്കാരെയും ഒഴിപ്പിക്കും ഇതിനു ശേഷമേ നിർമാണം ആരംഭിക്കൂ. കല്ലിടലിനും അനുബന്ധപ്രവര്‍ത്തനത്തിനുമായി ചേലച്ചുവട്ടില്‍ ദേശീയപാത അതോറിറ്റിയുടെ ഓഫിസും തുറന്നു.
രണ്ടുവര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് ദേശീയപാത അധികൃതര്‍ പറഞ്ഞു. അടിമാലി, കല്ലാര്‍കുട്ടി, ഇടുക്കി ടൗണുകളിലെ വ്യാപാരികള്‍ക്കാണ് കൂടുതല്‍ നഷ്ടമുണ്ടാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.