അടിമാലി: മന്നാങ്കണ്ടം വില്ലേജ് ഓഫിസ് കെട്ടിടം സ്മാർട്ടായി പണിതെങ്കിലും ഓഫിസ് മാറ്റാൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് പരാതി. വാടകക്ക് രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫിസിലേക്ക് കയറി നടുവൊടിയുകയാണ് ജനങ്ങളും ഉദ്യോഗസ്ഥരും. പഴയ വില്ലേജ് ഓഫിസ് പൊളിച്ചുമാറ്റിയാണ് സ്മാർട്ട് വില്ലേജ് ഓഫിസ് പണിതത്.
നിർമാണം പൂർത്തിയായി ഒരു വർഷത്തോളമായെങ്കിലും ഇങ്ങോട്ട് മാറ്റി പ്രവർത്തനം തുടങ്ങാൻ കഴിയാത്തത് ഉദ്ഘാടനം ചെയ്യാൻ മന്ത്രിക്ക് സമയമില്ലാത്തതുകൊണ്ടാണെന്നാണ് ആക്ഷേപം. അടിമാലി അമ്പലപ്പടിയിൽ വാടകക്കെട്ടിടത്തിന്റെ ഒന്നാംനിലയിലേക്ക് എത്തേണ്ട സാഹചര്യം ജനങ്ങളുടെ ദുരിതം വർധിക്കുകയാണ്.
ഇരുമ്പ് കോവണിയിലൂടെ കയറിവേണം ഓഫിസിലെത്താൻ. ചെറിയൊരു അശ്രദ്ധ ഉണ്ടായാൽ വീഴുന്നതിനുള്ള സാധ്യത കൂടുതലാണ്. പ്രായമായവരും അംഗപരിമിതരും ഇതുവഴി കയറുമ്പോൾ മറ്റാരുടെയെങ്കിലും സഹായം ആവശ്യവുമാണ്. 42 ലക്ഷം മുടക്കിയാണ് കാംകോ ജങ്ഷന് സമീപം പഴയ വില്ലേജ് ഓഫിസ് പൊളിച്ച് പുതിയ മന്ദിരത്തിന്റെ പണി പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.