അടിമാലി: ആദിവാസി സങ്കേതത്തിലേക്ക് പോയ മെഡിക്കല്‍ സംഘത്തിെൻറ വാഹനം അപ്രതീക്ഷിതമായി തോട്ടിലെ കുത്തൊഴുക്കില്‍ അകപ്പെട്ടു. വനിത ഡോക്ടര്‍ ഉൾപ്പെടെ അഞ്ചംഗ സംഘം സാഹസികമായി രക്ഷപ്പെട്ടു. കുറത്തിക്കുടി ആദിവാസി സേങ്കതത്തിലേക്ക് പോയ, അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ദേവികുളം താലൂക്ക് മൊബൈല്‍ മെഡിക്കല്‍ ഡിസ്പെന്‍സറി സംഘമാണ് ദുരന്തത്തെ മുഖാമുഖം കണ്ടത്. വ്യാഴാഴ്ച രാവിലെ 11ഓടെ നടന്ന സംഭവം സംഘം കുറത്തിക്കുടിയിൽനിന്ന് അർധരാത്രിയോടെ മടങ്ങിയെത്തിയ ശേഷമാണ് പുറത്തറിയുന്നത്.
കോവിഡ് പടരുന്ന കുറത്തിക്കുടിയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങൾക്ക് പോയ രണ്ട് മെഡിക്കല്‍ സംഘത്തിൽ ഒന്നിെൻറ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. നീരൊഴുക്ക് കുറഞ്ഞ ഇൗ തോട് വഴിയാണ് വാഹനങ്ങൾ പതിവായി കുറത്തിക്കുടിയിലേക്ക് പോകുന്നത്. എന്നാൽ, 10 മീറ്ററോളം വീതിയുള്ള തോട് മുറിച്ചുകടക്കുന്നതിനിടെ പെട്ടെന്ന് നീെരാഴുക്ക് ഉയരുകയും നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് മധ്യഭാഗത്ത് കുടുങ്ങുകയും ചെയ്തു. സ്വന്തം ജീവനൊപ്പം ആൻറിജന്‍ ടെസ്റ്റ് കിറ്റുകളും മരുന്നുകളും സംരക്ഷിക്കാനായി സംഘത്തിെൻറ ശ്രമം. ഇതിനിടെ, വെള്ളം വീണ്ടും ഉയര്‍ന്നു.
ഇതോടെ വനിത ഡോക്ടറും സംഘവും ജീവൻ പണയംവെച്ച് അരക്കൊപ്പം കുത്തൊഴുക്കുള്ള വെള്ളത്തിൽ ഇറങ്ങി മരുന്നുകള്‍ സുരക്ഷിതമായി മറുകരയില്‍ എത്തിച്ചു. ഇതിനുശേഷമാണ് രണ്ടാമത്തെ സംഘം ഇവിടെ എത്തിയത്. ഇവർ ആദിവാസികളുടെ സഹായത്തോടെ വടം ഉപയോഗിച്ച് ജീപ്പ് മറുകരയിലേക്ക് വലിച്ചുകയറ്റി.
മെഡിക്കല്‍ ഓഫിസര്‍ ഡോ. നേഹ ഗ്രേസ് റോയി, സ്റ്റാഫ് നഴ്സ് പി.ഇ. ഷൈനി, ഫാര്‍മസിസ്റ്റ് അമ്പിളി രാജു, നഴ്സിങ് അസിസ്റ്റൻറ് എ.പി. റഹീം, ഡ്രൈവര്‍ ദിലീപ് എന്നിവരാണ് അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്നത്. വ്യാഴാഴ്ച രാവിലെ അടിമാലിയില്‍നിന്ന് പുറപ്പെട്ട സംഘം മച്ചിപ്ലാവ്, പീച്ചാട് വഴി മാങ്കുളത്ത് എത്തിയ ശേഷമാണ് കുറത്തിക്കുടിയിലേക്ക് പുറപ്പെട്ടത്. റിസര്‍വ് വനത്തിലൂടെ സാഹസികമായി വേണം ആശയവിനിമയോപാധികൾ ഒന്നുമില്ലാത്ത ഇൗ ആദിവാസി സങ്കേതത്തിലെത്താന്‍.
വ്യാഴാഴ്ച ഇവിടെ നടന്ന ആൻറിജന്‍ പരിശോധനയില്‍ 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അടിമാലി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍പ്പെട്ട വനമധ്യത്തിലെ കുറത്തിക്കുടിയിൽ 219 വീട്ടിലായി 839 പേരാണ് താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.