മിഠായി നൽകി അങ്കണവാടി കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

അടിമാലി : മിഠായിയും മറ്റ് പലഹാരങ്ങളും നൽകി ആറ് വയസുള്ള അങ്കണവാടി പെൺകുട്ടിയെ നിരന്തരമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ .മാങ്കുളം മൂത്താശ്ശേരി ആദിവാസി കോളനിയിലെ വിജയകുമാർ (24) നെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുടെ വീട്ടിൽ ആളില്ലാത്ത സമയത്ത് മിഠായിയും മറ്റും നൽകിയാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ബന്ധുക്കളുടെ പരാതിയിലാണ് പോക്സോ നിയമ പ്രകാരമാണ് അറസ്റ്റ് . എസ്.ഐ പ്രവീൺ, എ.എസ്.ഐ ടി.എം. അബ്ബാസ്, മുഹമ്മദ് കബീർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.

Tags:    
News Summary - One arrested in rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.