രഞ്ജിത്ത്​ 

മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പ്; ഒരാൾ കൂടി അറസ്റ്റിൽ

അടിമാലി: മുക്കു പണ്ടം പണയം വെച്ച് ബാങ്കിൽ നിന്നും പണം തട്ടിയെടുത്ത സംഭവത്തിൽ ഒരാളെ കൂടി അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. കീരിത്താേട് പകുതിപ്പാലം അരീപ്പറമ്പിൽ രഞ്ജിത്ത്​ (26) നെയാണ് അടിമാലി സി.ഐ സുധീറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ച്​ ആയി.

സുനീഷ്, സുഭാഷ് എന്നിവരുടെ സഹായത്താടെ അടിമാലി യൂനിയൻ ബാങ്കിൽ നിന്ന് 14.900 ഗ്രാം മുക്കുപണ്ടം പണയം വെച്ച് 40000 രൂപ തട്ടിയെടുത്ത സംഭവത്തിലാണ് അറസ്റ്റ്. സംഭവത്തിൽ കീരിത്തോട് പകുതിപ്പാലം കപ്യാരുകുന്നേല്‍ സുനീഷ് (28), കട്ടപ്പന കാട്ടുകുടിയില്‍ സുഭാഷ്(44), അടിമാലി കാംകോ ജംഗ്ഷനില്‍ വര്‍ക്ക്‌ഷോപ്പ് നടത്തുന്ന ഷിജു (ഷിജു ആശാന്‍ 46), അടിമാലി ചാറ്റുപാറയില്‍ വാടകക്ക് താമസിക്കുന്ന ഇടുക്കി ചേലച്ചുവട് പുത്തന്‍ പുരക്കല്‍ മഞ്ജുഷ(28) എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്ഡ്​ ചെയ്തിരുന്നു.

സംഘത്തില്‍ നിരവധിപ്പേര്‍ കണ്ണികളായിട്ടുണ്ടെന്നും ഇവർക്കായി അന്വേഷണം വ്യാപിപ്പിച്ചതായും പൊലീസ് പറഞ്ഞു. 

Tags:    
News Summary - rolled gold jewellery loan fraud one more arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.