അടിമാലി: കുന്നംകുളത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ മെഡൽ നേടി ഇടുക്കിയുടെ യശസ്സുയർത്തിയ എൻ.ആർ സിറ്റി എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂളിലെ കായികതാരങ്ങൾക്ക് രാജാക്കാട് ടൗണിൽ പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സീനിയർ ആൺകുട്ടികളുടെ 5000 മീറ്റർ നടത്തത്തിൽ സ്വർണം നേടിയ അഭിദേവ് സത്യൻ, ജൂനിയർ ആൺകുട്ടികളുടെ 5000 മീറ്റർ നടത്തത്തിൽ വെങ്കലം നേടിയ ഗൗതം കൃഷ്ണ ഷിബു, സംസ്ഥാന ജൂനിയർ മീറ്റിൽ 1500 മീറ്റർ ഓട്ടത്തിൽ വെങ്കലം നേടിയ എം.എ. അജിത്, 2000 മീറ്റർ സ്റ്റീപ്പിൾ ചെയ്സിൽ വെങ്കലം നേടിയ എസ്.സഞ്ജയ്, ഷോട്ട്പുട്ട് മത്സരത്തിൽ മെഡൽ നേടിയ ആദിത്യ ഷാനൻ, ജൂനിയർ വിഭാഗം പോൾ വോൾട്ടിൽ മെഡൽ നേടിയ പി.എ. ജിഷ്ണു, 4x100 മീറ്റർ റിലേയിൽ മെഡൽ നേടിയ അനഘ ജയ്മോൻ,പി.എസ്. സൂര്യദേവ് എന്നീ കായികതാരങ്ങൾക്കാണ് സ്വീകരണം നൽകിയത്.
എസ്.എൻ.ഡി.പി രാജാക്കാട് യൂനിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സതി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം ഉഷാകുമാരി മോഹൻകുമാർ, ഡി. രാധാകൃഷ്ണൻ തമ്പി, കെ.പി. സജീവ്, എം.ആർ. അനിൽകുമാർ, ഇമാം നിസാർ ബദ്രി, വി.എസ്. ബിജു, ജോഷി കന്യാക്കുഴി, ബി. സാബു, കിങ്ങിണി രാജേന്ദ്രൻ, ബെന്നി പാലക്കാട്ട്, സജിമോൻ ജോസഫ്, ഒ.എസ്. റെജി, കെ.ആർ. ശ്രീനി, എ. സുനിൽകുമാർ, മായാംബിക, വി.വി. ബാബു, കെ.ടി. ഐബി, വീണ അനൂപ്, ഇ.കെ. ജിജിമോൻ എന്നിവർ നേതൃത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.