അടിമാലി: പാറക്കെട്ടില്‍ നിന്ന് വീണ് കാട്ടുപോത്ത് ചത്തു. മാങ്കുളം ഫോറസ്റ്റ് ഡിവിഷന് കീഴില്‍ പള്ളികുന്ന് ഭാഗത്ത് വനഭൂമിയിലാണ് കാട്ടുപോത്ത് ചത്ത് കിടക്കുന്നത് കണ്ടത്. 15 ദിവസത്തിലേറെ പഴക്കം കണക്കാക്കുന്നു.
കൃഷിയിടത്തില്‍ കയറിയശേഷം കാട്ടിലേക്ക് മടങ്ങി പോകുന്നതിനിടെ കാല്‍വഴുതി പാറക്കെട്ടില്‍ നിന്ന് വീണതാകാമെന്നാണ് വനംവകുപ്പിന്‍റെ അനുമാനം.
കാട്ടാന, കാട്ടുപന്നി മുതലയാവക്ക് പുറമെ മാങ്കുളത്ത് കാട്ടുപോത്തിന്‍റെ ശല്യവും രൂക്ഷമായിരുന്നു. കഴിഞ്ഞ ദിവസം കാട്ടുപന്നിയെ വനപാലകര്‍ വെടിവെച്ച് കൊന്നിരുന്നു. കാട്ടാനകള്‍ കൃഷിയിടത്തിലേക്ക് ഇറങ്ങാതിരിക്കാന്‍ ഇലട്രിക് ലൈനുകളും കിടങ്ങുകളും നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തുണ്ട്. പ്രശ്‌നം അടിയന്തിരമായി പരിഹരിച്ചില്ലെങ്കില്‍ വനംവകുപ്പ് ഓഫിസ് ഉപരോധ സമരമടക്കമുള്ള നടപടിക്കൊരുങ്ങുകയാണ് നാട്ടുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.