അടിമാലി: ചിന്നക്കനാലിലേക്ക് പോയ വിനോദസഞ്ചാരികളുടെ വാഹനത്തിനുനേരെ കാട്ടാന ആക്രമണം, വാഹനത്തിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. കൊല്ലം സ്വദേശികളായ രണ്ട് ദമ്പതികള്‍ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ചൊവ്വാഴ്ച പലുര്‍ച്ച ഒന്നരയോടെ ആനയിറങ്കലിന് സമീപം അരിക്കൊമ്പനെന്ന് വിളിക്കുന്ന ഒറ്റയാന്റെ ആക്രമണമുണ്ടായത്.
വിനോദസഞ്ചാരികൾ കൊടൈക്കനാലില്‍നിന്ന് പൂപ്പാറ വഴി ചിന്നക്കനാലിലേക്ക് പോകുമ്പോഴാണ് സംഭവം. റോഡില്‍ നിന്ന ഒറ്റയാന്‍ വാഹനം കൊമ്പുപയോഗിച്ച് കുത്തി റോഡില്‍നിന്ന് നീക്കി. ഇതോടെ, ദമ്പതികള്‍ പുറത്തിറങ്ങാതെ കരഞ്ഞ് ബഹളംവെച്ചു. ഈ സമയം റോഡിലൂടെ ചരക്കുലോറി വന്നതിനാല്‍ ഒറ്റയാന്‍ പിന്തിരിഞ്ഞു. വനം ഉദ്യോഗസ്ഥര്‍ രാത്രി പട്രോളിങ്ങിന് സമീപത്തു തന്നെയുണ്ടായിരുന്നു. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനം ഉദ്യോഗസ്ഥരായ സാന്റി കെ. മാത്യു, ക്രിസ്റ്റോ ജോസഫ്, പി.എസ്. സുമേഷ് എന്നിവര്‍ സ്ഥലത്തെത്തി ദമ്പതികളെ പൂപ്പാറയിലെ ഹോട്ടലിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.