തെരഞ്ഞെടുപ്പ്​ ഗോദയിലൊരു കരാ​​ട്ടേക്കാരി

തൊടുപുഴ: കര​ാ​​ട്ടേയിലും ബോക്​സിങ്ങിലും റീനു പുലിയാണ്​. ഇതിലെല്ലാം റീന​ു എതിരാളികളെ മലർത്തിയടിക്കും. തെരഞ്ഞെടുപ്പ്​ ഗോദയിലേക്കിറങ്ങു​േമ്പാഴും ഈ ആത്മവിശ്വാസമാണ്​ മുതൽക്കൂട്ട്​. കരിമണ്ണൂർ ഡിവിഷനിൽനിന്ന് ഇടുക്കി ജില്ല പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥി റീനു ജെഫിനാണ് ആയോധനകല നൽകിയ ആത്മവിശ്വാസത്തിൽ മത്സരിക്കാനിറങ്ങുന്നത്​.

റീനു ജെഫിൻ ഒന്നാംക്ലാസ് മുതൽ കരാ​ട്ടേ പഠിക്കുന്നുണ്ട്. 2012 ബ്ലാക്ക് ബെൽറ്റ് കിട്ടി. അന്ന് മുതൽ നിരവധിപേരെ പരിശീലിപ്പിക്കുന്നുമുണ്ട്​. കന്നിയങ്കത്തിനാണ്​ ഇറങ്ങുന്നതെങ്കിലും ആത്മവിശ്വാസ​ത്തോടെയാണ്​ മത്സരത്തെ നേരിടുന്നത്​. കേരള കോൺഗ്രസ് എം പ്രതിനിധിയായാണ് റീനു മത്സരിക്കുന്നത്. കോടതി വിധിയിലൂടെ പാർട്ടി ചിഹ്നമായ രണ്ടില തിരികെ കിട്ടിയതി​െൻറ സന്തോഷവും 25കാരി പങ്കുവെച്ചു.

യൂത്ത് ഫ്രണ്ട് എം ജില്ല സെക്രട്ടറി ജെഫിൻ കെ.അഗസ്​റ്റിനാണ്​ ഭർത്താവ്. രണ്ടര വയസ്സുകാരി അന്ന റോസ് മകളാണ്. അതേസമയം റീനുവി​െൻറ തെരഞ്ഞെടുപ്പ്​ പഞ്ചുകൾ ബ്ലോക്ക്​ ചെയ്യാനുള്ള നീക്കങ്ങളുമായി എതിരാളികളും സജീവമാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.