കട്ടപ്പന: സുപ്രീംകോടതി വിലക്ക് മറികടന്ന് ചപ്പാത്തിൽ പെരിയാർ തീരം കൈയേറി വൻകിട കെട്ടിട നിർമാണം. സി.എച്ച്.ആറുമായി ബന്ധപ്പെട്ട് ആനവിലാസം വില്ലേജിൽ വാണിജ്യ കെട്ടിട നിർമാണത്തിന് സുപ്രീംകോടതിയുടെ വിലക്ക് നിലനിൽക്കെയാണ് ചപ്പാത്തിൽ പെരിയാർ തീരം കൈയേറി വൻ കെട്ടിട നിർമാണം നടക്കുന്നത്. ചപ്പാത്ത് സിറ്റിയിൽ വ്യാപാര ആവശ്യത്തിനായി ബഹുനിലകെട്ടിടം നിർമിക്കുന്നതിനെതിരെ പരാതി ഉയർന്നതിനെ തുടർന്ന് നിർമാണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട സ്റ്റോപ് മെമ്മോ നൽകിയിട്ടുണ്ടെങ്കിലും വിലക്ക് മറികടന്നു നിർമാണം അതിവേഗം പുരോഗമിക്കുകയാണ്.
അനധികൃതമായി നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ എത്രയും വേഗം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഏലപ്പാറ മണ്ഡലം കമ്മിറ്റിയും ആനവിലാസം വില്ലേജ് ഓഫിസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ചപ്പാത്തില്‍ നടക്കുന്ന അനധികൃത നിര്‍മാണത്തിന്റെ വിവരങ്ങൾ നേരത്തേ ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും കൈയേറിയുള്ള നിര്‍മാണം ശ്രദ്ധയില്‍പെടുകയും ചെയ്തതിനെ തുടര്‍ന്ന് സ്റ്റോപ് മെമ്മോ നല്‍കുകയും ചെയ്തിരുന്നു. എന്നാൽ, ഇത് മറികടന്നാണ് ഇപ്പോള്‍ പട്ടാപ്പകലും നിര്‍മാണം നടക്കുന്നത്.
സി.എച്ച്.ആര് കേസിൽ, ആനവിലാസം വില്ലേജിലും വാണിജ്യ നിര്‍മാണങ്ങള്‍ക്ക് സുപ്രീംകോടതിയുടെ വിലക്കുണ്ട്. ഇത് മറികടന്ന് നിര്‍മാണം നടത്തിയിട്ടും തടയാൻ നടപടി സ്വീകരിക്കുന്നതിൽ അധികൃതര്‍ക്ക് വീഴ്ചയുണ്ടായതായി ആരോപണം ഉയർന്നിട്ടുണ്ട്. മുമ്പ് ചപ്പാത്ത് ടൗണില്‍ വ്യാപാര സ്ഥാപനമായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ മുന്‍ഭാഗം മലയോര ഹൈവേ നിര്‍മാണത്തിന്റെ ഭാഗമായി പൊളിച്ചത് മറയാക്കി ഇവര്‍ ശേഷിക്കുന്ന സ്ഥലത്ത് മറ്റൊരു നിലകൂടി പണിതുയർത്തുകയായിരുന്നു. പിന്നാലെ മറ്റൊരു കെട്ടിടം കൂടി സമീപത്തായി നിർമിച്ചുകൊണ്ടിരിക്കുകയാണ്. ഭരണകക്ഷി നേതാക്കളുടെ ഒത്താശയോടെ അതിവേഗം നിര്‍മാണം പുരോഗമിച്ചു വരുന്നതായി നാട്ടുകാർ തന്നെ പറയുന്നു. ചപ്പാത്തിലെ അനധികൃത നിര്‍മാണം തടയണമെന്നു കാട്ടി റവന്യൂ വകുപ്പ് ഉപ്പുതറ പൊലീസിന് നിര്‍ദേശം നല്‍കിയെങ്കിലും പൊലീസും കൈയേറ്റക്കാരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. നിർമാണം തടയേണ്ട അയ്യപ്പന്‍കോവില്‍ പഞ്ചായത്തും അനധികൃത നിര്‍മാണത്തിനെതിരെ അനങ്ങുന്നില്ല.
നിര്‍മാണം പൊളിച്ചു നീക്കണം -ബി.ജെ.പി
കട്ടപ്പന: കെ. ചപ്പാത്തിൽ പെരിയാർ കൈയേറി നടക്കുന്ന നിര്‍മാണം പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. മഴക്കാലത്ത് പെരിയാറിലെ നീരൊഴുക്ക് തടസ്സപ്പെടുന്ന തരത്തിൽ പെരിയാർ തീരം കൈയേറി നടത്തിയ അനധികൃത നിര്‍മാണം തടയണമെന്നും നിലവിൽ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടങ്ങൾ പൊളിച്ചു മാറ്റണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി ഏലപ്പാറ മണ്ഡലം കമ്മിറ്റി ആനവിലാസം വില്ലേജിൽ പരാതി നല്കി. എന്നാൽ, സ്റ്റോപ് മെമ്മോ നല്‍കിയതാണെന്ന അലസമായ മറുപടിയാണ് റവന്യൂ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായത്. അനധികൃത നിര്‍മാണം തടയേണ്ട റവന്യൂ വകുപ്പ് രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങുകയാണെന്ന ആക്ഷപവും ബി.ജെ.പി ഉന്നയിക്കുന്നു.
ചപ്പാത്തിലെ അനധികൃത കെട്ടിട നിര്‍മാണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത പക്ഷം റവന്യൂ വകുപ്പിനെതിരെ സമര പരിപാടികൾ ആരംഭിക്കാനുള്ള നീക്കത്തിലാണ് മറ്റ് രാഷ്ട്രീയ പാർട്ടികളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.