കട്ടപ്പന: ഹെപ്പറ്റൈറ്റിസ് -ബി പ്രതിരോധ വാക്സിൻ അടക്കം അവശ്യ മരുന്നുകൾ മെഡിക്കൽ സ്റ്റോറുകളിൽ ദൗർലഭ്യം നേരിടുന്നു. ഫിറ്റസ് (ചുഴലി ) രോഗികൾക്ക് നൽകുന്ന വാൾപാരിൻ മരുന്നും അപ്രത്യക്ഷമായി. ഹോൾസെയിൽ ഏജൻസികളിലും സ്റ്റോക്കില്ല. മാസങ്ങൾക്ക് മുമ്പ് മെഡിക്കൽ സ്റ്റോറുകളിൽ സ്റ്റോക്ക് ഉണ്ടായിരുന്ന വാൾപാരിൻ കമ്പനി തിരിച്ചെടുക്കുകയായിരുന്നു. ഈ മരുന്നുകൾ ലഭിക്കാത്തതിന്റെ കാരണം വ്യക്തമല്ല. മരുന്നുകളുടെ ഉൽപാദനം നിർത്തിയോ, ഗുണനിലവാരം മോശമായതിനാൽ പിൻവലിച്ചതാണോ, നിരോധനം മൂലമാണോ തുടങ്ങിയ കാര്യങ്ങൾ ഒന്നു വ്യക്തമല്ല.
വാൾപാരിൻ - 200 , മിസ്റ്റാർഡ് 30 പെൻഫിൽ, ജനീവാക് -ബി തുടങ്ങിയ മരുന്നുകൾ മെഡിക്കൽ സ്റ്റോറുകളിൾ ലഭിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും ഈ കാര്യം അന്വേഷിച്ചു നടപടി സ്വീകരിക്കുമെന്നും ജില്ല ഡ്രഗ്സ് ഇൻസ്പെക്ടർ മാർട്ടിൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.