മറയൂർ: തമിഴ്നാട്ടിൽനിന്ന് മായം കലര്‍ന്ന ശര്‍ക്കര എത്തിച്ച് മറയൂർ ശർക്കര എന്ന പേരിൽ വിറ്റഴിക്കുെന്നന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പ് നടപടി തുടങ്ങി. കഴിഞ്ഞ ദിവസം എറണാകുളം ഭക്ഷ്യസുരക്ഷ വകുപ്പ് ഡെപ്യൂട്ടി കമീഷണര്‍ പി.ജെ. വര്‍ഗീസിെൻറ നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘം മറയൂര്‍ മേഖലയില്‍ പരിശോധന നടത്തി രണ്ടിടങ്ങളില്‍നിന്ന് വ്യാജനെ കണ്ടെടുത്തു. മാസങ്ങള്‍ക്കുമുമ്പ് തൊടുപുഴയില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് കടകളില്‍ നടത്തിയ പരിശോധനയില്‍ വ്യാജനെ കണ്ടെത്തി കടയുടമകള്‍ക്കെതിരെ കേസെടുത്തിരുന്നു.
ഗുണമേന്മയില് ഒന്നാമതായ മറയൂര്‍ ശര്‍ക്കരക്ക് പകരം രാസവസ്തു കലര്‍ന്ന തമിഴ്നാട് ശര്‍ക്കര വിപണിയിൽ സുലഭമാണ്. വ്യാജ ശര്‍ക്കരയുടെ വരവ് മറയൂരിലെ ശര്‍ക്കര ഉല്പാദകരെ ദുരിതത്തിലാക്കി. രുചിയിലും ഗുണത്തിലും പ്രസിദ്ധമായ മറയൂര്‍ ശര്‍ക്കരക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്.
വിപണിയിലെ മറയൂര്‍ ശര്‍ക്കരയുടെ പ്രത്യേക ആവശ്യംകണ്ട് തമിഴ്നാട്ടില്‍നിന്ന് ശര്‍ക്കര ഉല്പാദിപ്പിച്ച് മറയൂരിലെത്തിച്ച് മറയൂര്‍ ശര്‍ക്കരയുമായി കൂട്ടികലര്‍ത്തി വില്പന നടത്തുകയാണ്. പരമ്പരാഗതമായി മറയൂര്‍ ശര്‍ക്കര നിർമിക്കുന്നവരെ ഉപയോഗിച്ച് തമിഴ്നാട്ടിലെ ശര്‍ക്കര ഉല്പാദന കേന്ദ്രങ്ങളില്‍നിന്ന് ശർക്കര നിർമിക്കുന്നവരുമുണ്ട്. തമിഴ്നാട് ശര്‍ക്കരയുടെ പുളിപ്പുരസം ഒഴിവാക്കാൻ ശര്‍ക്കരയില്‍ പഞ്ചസാരയും കുമ്മായവും ചേര്‍ക്കും.
ശർക്കര നിര്‍മാണകേന്ദ്രങ്ങളുടെ മുഖംമാറി
കാന്തല്ലൂര്‍ മേഖലയിലെ ഒട്ടേറെ നിര്‍മാണശാലകൾ മറയൂര്‍ ശര്‍ക്കരയുടെ രുചിക്കും ഗുണമേന്മക്കും പുറമെ നിര്‍മാണവേളയില്‍ ശുചിത്വവും ഗുണനിലവാരവും ഉയര്‍ത്തുന്നതിനായി തനിമ നഷ്ടപ്പെടാതെ നവീകരിക്കുകയാണ്.
മുമ്പ് മറയൂര്‍ ശര്‍ക്കര നിര്‍മിച്ചിരുന്നത് പാരമ്പര്യ രീതിയില്‍ മണ്ണുകൊണ്ട് മെഴുകിയതും ഓലമേഞ്ഞതുമായ ആലപ്പുരകളിലാണ്. ഈ ആലപ്പുരകളാണ് ജി.ഐ പേറ്റൻറ് ലഭിച്ചതോടെ മേല്‍ക്കൂരയും തറയും മാറ്റിയും യന്ത്രവത്കരിച്ചും നവീകരിച്ച് ശുചിത്വപൂര്ണമാക്കിയത്. ഗുണനിലവാരത്തിനോടൊപ്പം ശുചിത്വത്തിലും മുമ്പന്തിയിലേക്കെത്തിക്കുന്നതിെൻറ ഭാഗമായാണ് നവീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.