മറയൂർ: വനത്തിനകത്തുനിന്ന് പുറത്തുവരുന്ന വാനരന്മാരുടെ ശല്യത്തിൽ പൊറുതിമുട്ടി ജീവിക്കുന്ന മറയൂർകാർക്ക് വനസംരക്ഷണ സമിതികൾ കളിത്തോക്ക് നൽകുന്നു. പ്രാദേശിക നിർമിതമായ ഈ തോക്കിൽ ഒരുകഷണം കാർബൈഡ് ഇട്ട് വെള്ളം ഒഴിച്ച് വാനരന്മാർ നേരെ ഉതിർക്കും. ശബ്ദംകേട്ട് വാനരന്മാർ പായും.
വിളകൾ നശിപ്പിക്കുകയും വീടുകളിലെത്തി വ്യാപക നാശംവിതക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്തരമൊരു പരീക്ഷണവുമായി വനസംരക്ഷണ സമിതി രംഗത്തെത്തിയത്.
വനാതിർത്തിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന മറയൂർ, പള്ളനാട്, നാച്ചിവയൽ, കോവിൽകടവ് പത്തടിപ്പാലം, ചാനൽമേട്, മിഷൻ വയൽ, ആനക്കൽപെട്ടി, ഉൾപ്പെടെ ടൗണുകളിലും ഗ്രാമപ്രദേശങ്ങളുമാണ് ദിവസവും നൂറിലധികം വാനരന്മാർ തമ്പടിച്ച് നാശനഷ്ടം വരുത്തുന്നത്. അടുക്കളയിൽനിന്ന് ഭക്ഷണപദാർഥങ്ങളും വീടിന് പുറത്തുവെക്കുന്ന അവശ്യസാധനങ്ങളും കണ്ണടച്ചാൽ കൊണ്ടുപോകും.
മറയൂർ ടൗണിലെ വ്യാപാരസ്ഥാപനങ്ങളിൽ വാനരന്മാരുടെ അതിക്രമത്തിന് തടയാൻ ഒരു മാർഗവുമില്ലാതെ സാഹചര്യത്തിൽ കടയുടെ മുൻവശങ്ങളിൽ കമ്പിവളകൾ കൊണ്ട് അടച്ചുവെച്ചാണ് വ്യാപാരം നടത്തുന്നത്. പള്ളനാട് വനസംരക്ഷണ സമിതിയിൽനിന്ന് ഗ്രാമവാസികൾക്ക് വാനരന്മാരെ ഓടിക്കാൻ നിരവധി തോക്കുകളാണ് സൗജന്യമായി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.