മറയൂർ: പ്രദേശത്ത് വാനരന്മാരുടെ എണ്ണം വർധിച്ചതിനെ തുടർന്ന് ജനജീവിതം ദുസ്സഹമായി. കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും വന്‍ നഷ്ടമാണ് ഇത് ഉണ്ടാക്കുന്നത്. ചിന്നാര്‍ വനാതിര്‍ത്തിയോടും മറയൂര്‍ ചന്ദന ഡിവിഷനിലെ ചന്ദന റിസര്‍വ് 52നോടും ചേര്‍ന്നാണ് മറയൂര്‍ ടൗണ്‍.
മുന്‍കാലങ്ങളിലും വാനരന്മാര് ഉണ്ടായിരുന്നെങ്കിലും ടൗണിലും വീടുകളിലും കൃഷിയിടങ്ങളിലും നാശനഷ്ടം ഉണ്ടാക്കിയിരുന്നില്ല. ഇപ്പോള്‍ ശല്യം ഉണ്ടാക്കുന്ന വാനരന്മാര് തമിഴ്നാട്ടില്‍നിന്ന് എത്തിയതാണെന്ന് പറയുന്നു.
തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ എത്തുന്ന ഭക്തർക്കും വ്യാപാരികൾക്കും ഇവ ശല്യമായതോടെ വനം വകുപ്പില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് തമിഴ്നാട് വനം വകുപ്പ് ഇവയെ കൂട് െവച്ച് പിടികൂടി അതിര്‍ത്തി പ്രദേശമായ ആനമല ടൈഗര്‍ റിസര്‍വിന്റെ ഭാഗമായ ചിന്നാറില്‍ കൊണ്ടുവന്ന് വിട്ടതാണെന്നും ഇവയെ തമിഴ്നാട് കുരങ്ങാണെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടെന്നും മറയൂര്‍ നിവാസികള്‍ പറയുന്നു. ഇവയുടെ ദേഹത്ത് പരിക്കേറ്റ പാടുകള്‍ കാണാം. ഇവയെ ജനവാസ മേഖലയിലേക്ക് കടക്കാതെ ഉള്‍വനത്തിലേക്ക് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.