മറയൂർ: ചിന്നാർ വന്യജീവി സങ്കേതത്തിലെ അമിനിറ്റി (ഹോട്ടൽ) സെൻറർ ജീവനക്കാരിയായ പാപ്പാത്തിക്ക് (40) ഒറ്റയാെൻറ ആക്രമണത്തിൽ പരിക്കേറ്റു. ഒപ്പമുണ്ടായിരുന്ന യുവതി ഓടിരക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ അമിനിറ്റി സെൻററിലേക്ക് പോകുംവഴിയാണ് പാഞ്ഞെത്തിയ ഒറ്റയാൻ തുമ്പിക്കൈകൊണ്ട് തട്ടിയിട്ടത്.
ഇവർക്ക് തലക്ക് ഗുരുതര പരിക്കേറ്റു. ഒറ്റയാൻ തിരിഞ്ഞുപോയശേഷം ഒപ്പമുണ്ടായിരുന്ന യുവതി വരം ചിന്നാർ വന്യജീവി സങ്കേതത്തിലേ ഉദ്യോഗസ്ഥരെ അറിയിച്ചതിനെതുടർന്ന് പാപ്പാത്തിയെ മറയൂർ സി.എച്ച്.സിയിൽ എത്തിച്ചശേഷം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.