മറയൂർ: ഒരുകാലത്ത് വോട്ട് ചോദിച്ചെത്തുന്നവരെ കണ്ടാൽ കതകിന് പിന്നിലേക്ക് മറഞ്ഞ് നിൽക്കുമായിരുന്ന ആദിവാസി സ്ത്രീകൾ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് വോട്ട് അഭ്യർഥിച്ച് വീടുകൾ കയറിയിറങ്ങുന്നു.
മറയൂർ പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളിൽ പൂർണമായും ആദിവാസി വിഭാഗങ്ങളാണ് താമസിക്കുന്നത്. ഈ (കുടി) ഗ്രാമങ്ങളെല്ലാം മലമുകളിലുമാണ്. ഒന്നും രണ്ടും വാർഡുകളിൽ മത്സരിക്കുന്ന ഭൂരിഭാഗം സ്ഥാനാർഥികളും ആദിവാസികളാണ്.
ഇതും ഇവരെ വോട്ട് അഭ്യർഥിക്കാൻ പ്രേരിപ്പിച്ച ഘടകമാണ്. തങ്ങളുടെ കുടികളിൽ സ്ത്രീകൾ കുഞ്ഞുങ്ങളെ ചുമലിൽ ചുമന്നുകൊണ്ടും സ്ഥാനാർഥികൾക്ക് വോട്ട് അഭ്യർഥിക്കാൻ എത്തുന്നത് പുതുമയുള്ള കാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.