വോട്ട് അഭ്യർഥിച്ച് ആദ്യമായി ആദിവാസി സ്ത്രീകളും
text_fieldsമറയൂർ ഇരുട്ടലക്കുടിയിൽ ആദിവാസി സ്ത്രീകൾ വോട്ട് അഭ്യർഥിക്കുന്നു
മറയൂർ: ഒരുകാലത്ത് വോട്ട് ചോദിച്ചെത്തുന്നവരെ കണ്ടാൽ കതകിന് പിന്നിലേക്ക് മറഞ്ഞ് നിൽക്കുമായിരുന്ന ആദിവാസി സ്ത്രീകൾ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് വോട്ട് അഭ്യർഥിച്ച് വീടുകൾ കയറിയിറങ്ങുന്നു.
മറയൂർ പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളിൽ പൂർണമായും ആദിവാസി വിഭാഗങ്ങളാണ് താമസിക്കുന്നത്. ഈ (കുടി) ഗ്രാമങ്ങളെല്ലാം മലമുകളിലുമാണ്. ഒന്നും രണ്ടും വാർഡുകളിൽ മത്സരിക്കുന്ന ഭൂരിഭാഗം സ്ഥാനാർഥികളും ആദിവാസികളാണ്.
ഇതും ഇവരെ വോട്ട് അഭ്യർഥിക്കാൻ പ്രേരിപ്പിച്ച ഘടകമാണ്. തങ്ങളുടെ കുടികളിൽ സ്ത്രീകൾ കുഞ്ഞുങ്ങളെ ചുമലിൽ ചുമന്നുകൊണ്ടും സ്ഥാനാർഥികൾക്ക് വോട്ട് അഭ്യർഥിക്കാൻ എത്തുന്നത് പുതുമയുള്ള കാഴ്ചയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.