മൂന്നാർ: ചിന്നക്കനാൽ 301 കോളനിയിൽ കാട്ടാന വൈദ്യുതാഘാതമേറ്റ് െചരിഞ്ഞ സംഭവത്തിൽ പ്രതി അറസ്റ്റിൽ. 301 കോളനിയിൽ പാൽക്കുളംകുടിയിൽ സുരേഷാണ് (41) അറസ്റ്റിലായത്.
ആഗസ്റ്റ് 13ന് പുലർച്ചയാണ് സുരേഷിെൻറ വീടിന് സമീപത്തെ കാട്ടിൽ 45വയസ്സുള്ള പിടിയാനയെ ഷോക്കേറ്റ് െചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കാട്ടുമൃഗങ്ങളെ തടയാൻ സ്ഥാപിച്ച സോളാർ വേലിയിലേക്ക് വൈദ്യുതി ഉയർന്ന തോതിൽ കടത്തിവിട്ടാണ് ആനയെ കൊലപ്പെടുത്തിയത്. വിവരമറിഞ്ഞ് എത്തിയ വനപാലകർ സുരേഷിെൻറ വീട്ടിൽനിന്ന് കേബിളുകൾ കണ്ടെടുത്തിരുന്നു.
എന്നാൽ, പ്രതി ഒളിവിൽ പോയതോടെ പിടികൂടാൻ കഴിഞ്ഞില്ല. ഇയാൾ ഇതിനിടെ മുൻകൂർ ജാമ്യത്തിനും ശ്രമിച്ചിരുന്നു. എറണാകുളത്തും ചാറ്റുപാറയിലുമായി ഒളിവിൽ കഴിഞ്ഞശേഷം തിങ്കളാഴ്ച രാത്രി കോളനിയിൽ സുഹൃത്തിെൻറ വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്ക് എടുക്കാൻ എത്തിയതറിഞ്ഞാണ് വനപാലകർ പിടികൂടിയത്. അറസ്റ്റിലായ സുരേഷിെൻറ വീട്ടിൽനിന്ന് ബാക്കി കേബിൾ കൂടി കണ്ടെത്തി. നെടുംകണ്ടം കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.