മൂന്നാർ: നിങ്ങൾക്ക് വേണ്ടെങ്കിൽ ഇത് തൂക്കി വിറ്റുകൂടേ, എന്തിന് ജനങ്ങളെ ഇങ്ങനെ ദ്രോഹിക്കുന്നു? നാട്ടുകാർ ചോദിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് പാതയോരത്ത് ഉപേക്ഷിക്കപ്പെട്ട റോഡ് റോളർ നീക്കം ചെയ്യണമെന്ന അവരുടെ ആവശ്യത്തിന് പഴക്കമേറെയുണ്ട്. സുഗമമായ ഗതാഗതത്തിന് തടസ്സമായി മൂന്നാർ ഇക്കാനഗറിലാണ് ആറു വർഷം മുമ്പ് പൊതുമരാമത്ത് വകുപ്പ് അധികൃതർ റോഡ് റോളർ ഉപേക്ഷിച്ചത്. പ്രധാന ഭക്ഷണശാലകൾ പ്രവർത്തിക്കുന്ന ഇക്കാ നഗറിൽ മിക്ക സമയത്തും ഗതാഗതക്കുരുക്ക് പതിവാണ്.
വർഷങ്ങളോളം ഗതാഗത തടസ്സമുണ്ടാക്കി ആർ.ഒ കവലയിൽ കിടന്നിരുന്ന റോഡ് റോളറാണ് നാട്ടുകാരുടെ പരാതിയെ തുടർന്ന് അധികൃതർ വാഹനത്തിൽ കയറ്റി ഇക്ക നഗറിലെ പാതയോരത്ത് തള്ളിയത്. വിനോദ സഞ്ചാരികളുടെതടക്കം നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന പാതയുടെ വശത്താണ് റോഡ് റോളർ. കാടുകയറി കിടക്കുന്ന റോഡ് റോളറിന്റെ മറവിലിരുന്ന് മദ്യപാനവും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുമുണ്ടെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.