മൂന്നാർ: റേഷൻകടക്കുനേരെ പടയപ്പയുടെ ആക്രമണം വീണ്ടും. രണ്ടാഴ്ചമുമ്പ് തകർത്ത ദേവികളം ലോക് ഹാർട്ട് എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിലെ കടക്കു നേരെയായിരുന്നു ഇന്നലത്തെ ആക്രമണവും. മേൽക്കൂര തകർത്ത് നാലുചാക്ക് അരിയാണ് വെള്ളിയാഴ്ച പുറത്തെടുത്തിട്ട് കാട്ടാന ഭക്ഷിച്ചത്. പുലർച്ച മൂന്നുമണിയോടെയാണ് തൊഴിലാളി ലയങ്ങൾക്ക് സമീപം ആന എത്തിയത്. മറ്റ് നാശനഷ്ടങ്ങളൊന്നും വരുത്താതെ നേരെ റേഷൻകട ലക്ഷ്യമാക്കി എത്തുകയായിരുന്നു.
വന്നപാടെ കടയുടെ മേൽക്കൂര ഷീറ്റുകൾ തകർത്തു. തുടർന്ന് അതുവഴി തുമ്പിക്കൈ അകത്തിട്ടാണ് ചാക്കുകൾ വലിച്ച് പുറത്തിട്ടത്. ശബ്ദംകേട്ട് കടയുടമ ജയറാമും സമീപവാസികളും ഉണർന്ന് ഒച്ചവെച്ചെങ്കിലും നാലുചാക്ക് അരിയും തിന്നും ചവിട്ടി നശിപ്പിച്ചുമായിരുന്നു കൊമ്പന്റെ മടക്കം. ഇത് അഞ്ചാം തവണയാണ് ജയറാമിന്റെ റേഷൻകടക്കുനേരെ കാട്ടാനകളുടെ ആക്രമണമുണ്ടാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.