മുട്ടം: ബഗി കാർ നിർമിച്ച് മുട്ടം ഗവ. പോളിടെക്നിക് വിദ്വാർഥികൾ. കോളജിലെ അവസാന വർഷ മെക്കാനിക്കാൻ എൻജിനീയറിങ് വിദ്യാർഥികളാണ് കാർ നിർമിച്ചത്.
പ്രോജക്ടിന്റെ ഭാഗമായി നിർമിച്ച ബഗി കാർ കോളജ് ആർട്സ് ദിനത്തോടനുബന്ധിച്ച് പ്രദർശനത്തിന് വെച്ചു. ഉപയോഗയോഗ്യമല്ലാതിരുന്ന ടാറ്റ നാനോ എൻജിൻ പുതുക്കിപ്പണിതാണ് ഇതിന് ഉപയോഗിച്ചത്. മറ്റു ഭാഗങ്ങൾ സ്വന്തമായി രൂപകൽപന നടത്തിയാണ് നിർമിച്ചത്.
മെക്കാനിക്കൽ വിഭാഗം മേധാവി ആർ. സന്ദീപ്, ലെക്ചറർ ജിനു മാത്യു എന്നിവരുടെ മേൽനോട്ടത്തിലാണ് നിർമാണം. അനന്തു എം. സുരേഷ്, ശ്രീരാജ് ഷേണു, അജോ ജോണി, ജിത്തു ബാബു, ഹരികൃഷ്ണൻ, അർജുൻ, ബിനു, മിഥുൻ, അഭിജിത്, വിജയ്, വിജയ്രാജ്, സ്റ്റീവ്, ആശിഷ് എന്നീ വിദ്യാർഥികളുടെ സംഘമാണ് നിർമാണത്തിന് പിന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.