പ്രകൃതിവിരുദ്ധ പീഡനം: പ്രതിക്ക് 17 വർഷം കഠിനതടവ്, മൂന്ന് ലക്ഷം പിഴയടക്കണം

മുട്ടം: 16കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 17 വർഷം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ. പീരുമേട് കരടിക്കുഴി പട്ടുമല എച്ച്.എം.എൽ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന അനീഷ്‌കുമാറിനെയാണ് (21) തൊടുപുഴ പോക്‌സോ കോടതി സ്‌പെഷൽ ജഡ്ജി നിക്‌സൺ എം. ജോസഫ് ശിക്ഷിച്ചത്. 2017 മാർച്ചിലാണ് കേസിനാസ്പദ സംഭവം. പിഴ അടച്ചില്ലെങ്കിൽ 300 ദിവസംകൂടി കഠിനതടവ് അനുഭവിക്കണം. പീഡനത്തിന് ഇരയായ കുട്ടിക്ക് പുനരധിവാസത്തിന് ഒരുലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കാൻ ജില്ല ലീഗൽ സർവിസസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി. സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി.

Tags:    
News Summary - Unnatural torture: Defendant sentenced to 17 years rigorous imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.