നെടുങ്കണ്ടം: വിളവും വിലയുമില്ലാതെ കര്‍ഷകര്‍ നട്ടം തിരിയുന്നതിനിടയില് ഹൈറേഞ്ചില്‍ പച്ച ഏലക്ക മോഷണം വ്യാപകമായി. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഏലതോട്ടത്തില്‍ നിന്ന് പട്ടാപ്പകലാണ് എലക്ക കടത്തുന്നത്.
തോട്ടത്തില്‍ നിന്ന് പറിച്ചെടുക്കുന്ന ഏലക്ക ചാക്കുകളില്‍ നിറച്ച് വെക്കുന്ന ഏലക്കയാണ് മോഷ്ടിക്കുന്നത്. പറിച്ചെടുക്കുന്ന ഏലക്ക ചാക്കുകളില്‍ നിറച്ച് ഷെഡിലോ തോട്ടത്തിലോ വെച്ച ശേഷം അടുത്ത കായ് എടുക്കാന്‍ പോകുന്ന നേരത്താണ് ഏലക്ക മോഷ്ടിക്കുന്നത്. ചാക്കില്‍ നിറച്ച് വൈകീട്ട് വണ്ടിയില്‍ കൊണ്ടുപോകാന്‍ സൂഷിച്ചിരിക്കുന്ന ഏലക്കയാണ് മോഷ്ടിക്കുന്നത്. മാവടി, ചെമ്മണ്ണാര്‍, വട്ടപ്പാറ, ചേമ്പളം, കൂട്ടാര്‍, മഞ്ഞപ്പെട്ടി മേഖലകളിലാണ് മോഷണങ്ങള്‍ ഏറെയും. ഏലക്ക സ്റ്റോറുകളിലും മലഞ്ചരക്ക് കടകളിലും പച്ച ഏലക്ക വ്യാപാരം വ്യാപകമായതാണ് മോഷണം വർധിക്കാന്‍ കാരണമെന്നാണ് ചില കര്‍ഷകര്‍ പറയുന്നത്.
കൂട്ടാര്‍ മേഖലയില്‍ പുല്ല് ചെത്താനെന്ന വ്യാജേന കൃഷിയിടങ്ങളില്‍ എത്തി ഏലക്ക മോഷ്ടിച്ചുവന്ന വന്ന ഒരു കുടുംബത്തിലെ മൂന്ന് പേരെ തമിഴ്നാട് തേവാരത്തെ ലോഡ്ജില്‍ നിന്ന് കമ്പംമെട്ട് പൊലീസ് മുമ്പ് പിടികൂടിയിരുന്നു.
മഞ്ഞപ്പെട്ടിയിലെ സ്വകാര്യ എസ്റ്റേറ്റില്‍ നിന്ന് 1500 കിലോയോളം പച്ച ഏലക്ക മോഷണം പോയ സംഭവവും മുമ്പുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.