നെടുങ്കണ്ടം: ഉടുമ്പൻചോലയിലെ ആയുർവേദ മെഡിക്കൽ കോളജ് ആശുപത്രി നിർമാണം നവംബർ പകുതിയോടെ ആരംഭിക്കും. മാസ്റ്റർ പ്ലാൻ തയാറായി.
ഉടുമ്പൻചോല മാട്ടുത്താവളത്താണ് മെഡിക്കൽ കോളജ് സ്ഥാപിക്കുന്നത്. സംസ്ഥാനത്തെ നാലാമത്തെ ആയുർവേദ മെഡിക്കൽ കോളജാണിത്.
കോളജ് കെട്ടിടനിർമാണം പൂർത്തീകരിക്കുന്നതിന് മുമ്പുതന്നെ വാടകക്കെട്ടിടത്തിൽ ആശുപത്രി പ്രവർത്തനം തുടങ്ങാനും ആരോഗ്യവകുപ്പ് നടപടി തുടങ്ങി. കെട്ടിടം കണ്ടെത്തി ആശുപത്രി തുടങ്ങുന്നതിന് നോഡൽ ഓഫിസറെ ചുമതലപ്പെടുത്തി.
ആശുപത്രി നിർമാണത്തിന് 21ഏക്കർ റവന്യൂ ഭൂമി ആരോഗ്യവകുപ്പിന് വിട്ടുനൽകിയിരുന്നു. 650 കോടിയാണ് നിർമാണച്ചെലവ്. വാപ്കോസിനാണ് നിർമാണച്ചുമതല. മെഡിക്കൽ കോളജ് കെട്ടിടനിർമാണത്തിനുശേഷം ബാക്കിസ്ഥലത്ത് ഔഷധച്ചെടികൾ നട്ടുപിടിപ്പിക്കും. മുൻ മന്ത്രി എം.എം. മണി എം.എൽ.എയുടെ ഇടപെടലിലാണ് ആയുർവേദ മെഡിക്കൽ കോളജ് ഉടുമ്പൻചോലയിൽ സ്ഥാപിക്കാൻ നടപടിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.