നെടുങ്കണ്ടം: കമ്പംമെട്ട്-വണ്ണപ്പുറം മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി തൂക്കുപാലം ടൗണില്‍ പുനര്‍ നിർമിക്കാന്‍ അധികൃതര്‍ പൊളിച്ചിട്ട പഴയ കലുങ്ക് യാത്രക്കാര്‍ക്ക് ദുരിതം വിതക്കുന്നു. കുഴിയില്‍ നിറയെ മലിനജലവും ഒപ്പം അപകട ഭീഷണിയും നിലനില്‍ക്കുകയാണ്. തിരക്കേറിയ തൂക്കുപാലം ടൗണിന്റെ നടുവിലാണ് ഈ അപകടക്കുഴി.
ആഴ്ചകളായിട്ടും കുഴി നികത്താന്‍ അധികൃതര്‍ തയ്യാറാവുന്നില്ല.തൂക്കുപാലം ടൗണിലെ ചില വ്യാപാര സ്ഥാപനങ്ങളിലെ ശുചിമുറി മാലിന്യം ടൗണിലെ ഓടയിലേക്ക് തുറന്നു വിടുന്നതായി വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്യുകയും പഞ്ചായത്തധികൃതര്‍ എത്തി നടപടി സ്വീകരിക്കുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു. ടൗണിലെ വിവിധ സ്ഥാപനങ്ങളിലെ ശുചിമുറി മാലിന്യം അടക്കമുള്ള മലിനജലം കലുങ്കിന്റെ അടിവശത്ത് കൂടിയാണ് കല്ലാര്‍ പുഴയില്‍ ഒഴുകി എത്തുന്നത്. കൂടാതെ പ്ലാസ്റ്റിക് മാലിന്യമടക്കമുള്ള വസ്തുക്കള്‍ കല്ലാര്‍ പുഴയിലേക്ക് ഒഴുക്കുന്നതും നിത്യ സംഭവമാണ്. പൊതുജനങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് ടൗണില്‍ ഓട നിർമിക്കണമെന്നത്. കലുങ്ക് നിർമിക്കാന്‍ കുഴി എടുത്തിട്ടിരിക്കുന്നത് കാരണം വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ വളരെ വീതി കുറവാണ്. ഇപ്പോള്‍ ടൗണില്‍ ഗതാഗത കുരുക്കും വർധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.