നെടുങ്കണ്ടം: ഹൈറേഞ്ച് മേഖലകളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡയാലിസിസ് സംവിധാനം ഇല്ലാത്തതിനാല്‍ വൃക്കരോഗികള്‍ ദുരിതത്തിൽ. കുട്ടികള്‍ മുതല്‍ വയോധികര്‍ വരെ വൃക്കരോഗികളാണ്. 20 ശതമാനത്തിലധികം പേരിലും ക്രിയാറ്റിന്റെ അളവ് കൂടുതല്‍ കാണുന്നതിനാല്‍ വൃക്കരോഗികളുടെ എണ്ണം കൂടുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.
ഉടുമ്പന്‍ചോല താലൂക്ക് ആശുപത്രിയില്‍ ഫെബ്രുവരി മൂന്നിന് കൊട്ടിഘോഷിച്ച് എം.എം. മണി എം.എല്‍.എ ഉദ്ഘാടനം നടത്തി പോയതിനു പിന്നാലെ ഡയാലിസിസ് സൗകര്യം അടച്ചുപൂട്ടുകയായിരുന്നു. ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് ആരോഗ്യ വകുപ്പ് അനുമതി നല്‍കാത്തതാണ് സെന്റര്‍ പൂട്ടാന്‍ കാരണം. ഡോക്ടര്‍, ലാബ് ടെക്നീഷന്‍സ്, സ്റ്റാഫ് നഴ്സ് തുടങ്ങി അഞ്ചു ൃപേര്ക്ക് ശമ്പളം നല്‍കണം. അതിനുള്ള ആരോഗ്യ വകുപ്പിന്റെ അനുമതിക്കായി അപേക്ഷ നല്കി കാത്തിരിക്കുകയാണ് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത്.
നാല് ഡയാലിസിസ് യൂനിറ്റും നാല് ബഡുകളുമാണ് ക്രമീകരിച്ചത്. യൂനിറ്റില്‍ എട്ടുപേര്‍ക്ക് രണ്ട് ഘട്ടങ്ങളിലായി ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമായിരുന്നു സജ്ജമാക്കിയിരുന്നത്. സത്യസായി ഓര്‍ഫനേജ് ട്രസ്റ്റും കൊച്ചൗസേഫ് ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെയും സഹകരണത്തോടെയായിരുന്നു യൂനിറ്റ് സജ്ജീകരിച്ചിരുന്നത്. സായി ഫൗണ്ടേഷനും ഇപ്പോള്‍ സഹകരിക്കുന്നില്ല.
സംസ്ഥാനത്തെ ഒരു ബ്ലോക്ക് പഞ്ചായത്തിന് മാത്രമായി ഡയാലിസിസ് സെന്റര്‍ അനുവദിക്കാന്‍ സര്‍ക്കാറിന് കഴിയില്ലെന്നതും പ്രതിസന്ധി സൃഷിടിക്കുന്നുണ്ട്. നെടുങ്കണ്ടം താലൂക്ക് ആശുപത്രി ജില്ല ആശുപത്രിയായി ഉയര്‍ത്തുമ്പോഴേക്കും ഡയാലിസിസിന് മാത്രമായി നെടുങ്കണ്ടത്തേക്ക് 30 ബഡുകളാണ് അനുവദിച്ചിട്ടുള്ളത്. ഗവ. ആശുപത്രികളില്‍ ഡയാലിസിസ് സൗകര്യം ഇല്ലാത്തതിനാല്‍ ദുരിതത്തിലാകുന്നത് നിരവധി വൃക്ക രോഗികളാണ്.
ഉടുമ്പന്‍ചോല താലൂക്കില്‍ ആഴ്ചയില്‍ രണ്ടുതവണ ഡയാലിസിസ് ചെയ്യേണ്ട നിരവധി രോഗികളുമുണ്ട്. ഇവരെല്ലാം ഇപ്പോള്‍ ആശ്രയിക്കുന്നത് അടിമാലിയിലെയും തൊടുപുഴയിലെയും ആശുപത്രികളെയാണ്.
ചില സ്വകാര്യ ആശുപത്രികളില്‍ ഡയാലിസിസ് സൗകര്യം ഉണ്ടെങ്കിലും നിര്‍ധന രോഗികള്‍ക്ക് ചെലവ് താങ്ങാനാവുന്നതല്ല. റോട്ടറി ക്ലബ് ഉടുമ്പന്‍ചോല ആരോഗ്യ കേന്ദ്രത്തിന് ഡയാലിസിസ് യൂനിറ്റ് അനുവദിച്ചെങ്കിലും പ്രവര്‍ത്തിപ്പിക്കാന്‍ ചിലര്‍ അനുവച്ചില്ലെന്നാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.