നെടുങ്കണ്ടം: മീൻ വാങ്ങി മടങ്ങുന്നതിനിടെ കർഷകന്‍റെ കൈവശം സൂക്ഷിച്ച 28,840 രൂപ നഷ്ടപ്പെട്ടു. മീൻ വാങ്ങാൻ എത്തിയ ഡോക്ടർക്ക് പണം ലഭിച്ചു. പരാതി നൽകാനായി സ്റ്റേഷനിലെത്തിയപ്പോൾ പണവുമായി ഡോക്ടറുമെത്തി.
ശനിയാഴ്ച നെടുങ്കണ്ടം പടിഞ്ഞാറേക്കവലയിലാണ് മൈനർ സിറ്റി സ്വദേശി ജയ്സന്‍റെ 28,840 രൂപ നഷ്ടപ്പെട്ടത്. ഏലക്കാ വിറ്റ് ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്ന അന്തർ സംസ്ഥാന തൊഴിലാളികൾക്ക് വേതനം നൽകാനായാണ് നെടുങ്കണ്ടത്ത് എത്തിയത്. ഓട്ടോറിക്ഷയിൽ കയറി മത്സ്യവ്യാപാര കേന്ദ്രത്തിലെത്തി മീൻ വാങ്ങി മടങ്ങുന്നതിനിടെ എങ്ങനെയോ പണം നഷ്ടപ്പെട്ടു. ഈ സമയം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ സർജൻ മുജീബ് മീൻ വാങ്ങാനെത്തിയപ്പോഴാണ് വഴിയിൽനിന്ന് എ.ടി.എം കാർഡും പണവും അടങ്ങിയ പഴ്സ് ലഭിച്ചത്.
ഈ സമയം ജയ്സൺ പണം നഷ്ടപ്പെട്ട വിവരം പറയാൻ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തി. ഇതിനിടെ, മുജീബ് പഴ്സിൽ കണ്ട ഫോൺ നമ്പറിൽ വിളിച്ചു. ശേഷം നെടുങ്കണ്ടം സ്റ്റേഷനിൽ എത്തി പണം നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.