ചെ​ക്‌​പോ​സ്റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന കാ​ര്യ​ക്ഷ​മ​മ​ല്ല; നിരോധിത കീടനാശിനികൾ വൻതോതിൽ അതിർത്തി കടന്നെത്തുന്നു

നെ​ടു​ങ്ക​ണ്ടം: ജി​ല്ല​യി​ലെ കൃ​ഷി​യി​ട​ങ്ങ​ള്‍ക്കും ക​ര്‍ഷ​ക​ര്‍ക്കും ഭീ​ഷ​ണി ഉ​യ​ര്‍ത്തി നി​രോ​ധി​ത കീ​ട​നാ​ശി​നി​ക​ളും മ​രു​ന്നു​ക​ളും വ​ന്‍തോ​തി​ൽ അ​തി​ര്‍ത്തി ക​ട​ന്ന്​ എ​ത്തു​ന്നു.

കേ​ര​ള​ത്തി​ൽ നി​രോ​ധി​ച്ച എ​ന്‍ഡോ​സ​ള്‍ഫാ​ൻ അ​ട​ക്ക​മു​ള്ള പ​ല കീ​ട​നാ​ശി​നി​ക​ളും വ്യാ​ജ പേ​രു​ക​ളി​ലാ​ണ് ​കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്. ജി​ല്ല​യി​ലെ തോ​ട്ടം മേ​ഖ​ല​യോ​ട് അ​നു​ബ​ന്ധി​ച്ചും അ​ല്ലാ​തെ​യും പ്ര​വ​ര്‍ത്തി​ക്കു​ന്ന മി​ക്ക വ​ളം വി​ൽ​പ​ന ശാ​ല​ക​ളി​ലും നി​രോ​ധി​ത കീ​ട​നാ​ശി​നി​ക​ൾ ധാ​രാ​ള​മാ​യി വി​ൽ​പ​ന ന​ട​ത്തു​ന്നു​ണ്ട്. പ​രി​ശോ​ധ​ന ചെ​റു​ക്കാ​ൻ ലേ​ബ​ലി​ല്ലാ​ത്ത കു​പ്പി​ക​ളി​ലും ബാ​ര​ലു​ക​ളി​ലു​മാ​ണ് ക​രു​തി​യി​രി​ക്കു​ത്.

വി​ഷാം​ശം കൂ​ടു​ത​ൽ നാ​ൾ നി​ല​നി​ൽ​ക്കു​ന്ന മ​രു​ന്നു​ക​ളാ​ണ് കേ​ര​ള​ത്തി​ൽ നി​രോ​ധി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​മ​രു​ന്നു​ക​ൾ കൃ​ഷി​ക്ക് ഏ​റെ ഗു​ണ​മു​ള്ള​താ​യി മ​രു​ന്നു ക​മ്പ​നി​ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്നു​വെ​ങ്കി​ലും ജ​ന​ങ്ങ​ള്‍ക്ക് ഏ​റെ ദൂ​ഷ്യ​മാ​ണ്.

ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ലാ​ണ് കീ​ട​നാ​ശി​നി​ക​ൾ എ​റെ​യും അ​തി​ർ​ത്തി​ക​ട​ന്ന്​ എ​ത്തു​ന്ന​ത്. മ​ഴ ആ​രം​ഭി​ക്കു​ന്ന​തോ​ടെ കൃ​ഷി​യും വ​ള​പ്ര​യോ​ഗ​വും ആ​രം​ഭി​ക്കും അ​തോ​ടെ മ​രു​ന്നി​ന്റെ വ​ര​വും വ​ർ​ധി​ക്കും.മാ​ര​ക വി​ഷ​ങ്ങ​ളാ​ണ് ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്ന്​ അ​ന​ധി​കൃ​ത​മാ​യി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്.

ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​റി​ന്റെ ബ​സി​ലും ട്രി​പ് ജീ​പ്പു​ക​ളി​ലും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റി​ത​ര വാ​ഹ​ന​ങ്ങ​ളി​ലു​മാ​ണ് നി​രോ​ധി​ത കീ​ട​നാ​ശി​നി​ക​ളും മ​റ്റും അ​തി​ർ​ത്തി​ക​ട​ന്ന്​ എ​ത്തു​ന്ന​ത്.

അതിർത്തി മേഖലകളിൽ ത​ല​ച്ചു​മ​ടാ​യും എ​ത്തും

അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ലെ ഇ​ട​വ​ഴി​ക​ളി​ലൂ​ടെ ത​ല​ച്ചു​മ​ടാ​യും നി​രോ​ധി​ത കീ​ട​നാ​ശി​നി​ക​ൾ ജി​ല്ല​യി​ലെ​ത്തു​ന്നു​ണ്ട്. ഇ​വ പി​ടി​കൂ​ടി​യാ​ൽ ന​ട​പ​ടി എ​ടു​ക്കേ​ണ്ട​വ​ർ ആ​രാ​ണെ​ന്ന ചോ​ദ്യ​വു​മാ​യി പ​ക​ച്ചു നി​ൽ​ക്കു​ക​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ. പി​ടി​കൂ​ടു​ന്ന കീ​ട​നാ​ശി​നി​ക​ൾ ഏ​ത് വ​കു​പ്പി​ന് കൈ​മാ​റ​ണ​മെ​ന്ന​ത് സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ തീ​രു​മാ​ന​ങ്ങ​ളി​ല്ല.

പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം കൃ​ഷി വ​കു​പ്പി​നാ​ണ്. മാ​ത്ര​മ​ല്ല കേ​സ് തീ​രു​ന്ന​തു വ​രെ ഇ​വ സൂ​ക്ഷി​ക്കേ​ണ്ട​ത് കൃ​ഷി ഓ​ഫി​സി​ലാ​ണ്. എ​ന്നാ​ൽ, മി​ക്ക ഓ​ഫി​സി​ലും ഇ​തി​നാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളി​ല്ല. ചെ​റി​യ തോ​തി​ൽ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​ന് പി​ഴ ഈ​ടാ​ക്കാ​നു​ള്ള അ​ധി​കാ​ര​വും കൃ​ഷി വ​കു​പ്പി​നി​ല്ല. ഇ​തി​നും കോ​ട​തി​യെ സ​മീ​പി​ക്ക​ണം. കോ​ട​തി ക​യ​റി​യി​റ​ങ്ങാ​നു​ള്ള ബു​ദ്ധി​മു​ട്ടും ജീ​വ​ന​ക്കാ​രു​ടെ കു​റ​വും കൃ​ഷി വ​കു​പ്പി​നെ വ​ല​ക്കു​ന്നു​ണ്ട്.

പ​ല​പ്പോ​ഴും നി​രോ​ധി​ത കീ​ട​നാ​ശി​നി​ക​ളും മ​രു​ന്നു​ക​ളും പി​ടി​കൂ​ടു​മ്പോ​ഴു​ള്ള ബു​ദ്ധി​മു​ട്ടു​ക​ളോ​ർ​ത്ത്​ ചെ​ക്പോ​സ്റ്റ് അ​ധി​കൃ​ത​ർ ക​ട​ത്തി​വി​ടു​ക​യാ​ണ് പ​തി​വ്. നി​രോ​ധി​ത കീ​ട​നാ​ശി​നി​ക​ൾ പി​ടി​കൂ​ടു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക്​ പ​ല​പ്പോ​ഴും മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ ശ​കാ​രം മാ​ത്ര​മാ​ണ് ബാ​ക്കി​യാ​കു​ന്ന​ത്. 

Tags:    
News Summary - Inspection at check posts is not effective- Banned pesticides cross the border in large quantities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.