നെടുങ്കണ്ടം: കാല് നൂറ്റാണ്ടിലധികമായി കലക്ടറേറ്റ് അടക്കം ഓഫിസുകള്‍ കയറിയിറങ്ങിയിട്ടും അന്തിയുറങ്ങാന്‍ ഇടമില്ലാതെ വീട്ടമ്മ. നെടുങ്കണ്ടം കൈതക്കല്‍ വത്സമ്മയാണ് (57) ഈ ഹതഭാഗ്യ. ഇനിയും കിടപ്പാടം അനുവദിച്ചുകിട്ടിയില്ലെങ്കിൽ പഞ്ചായത്ത് ഓഫിസ് പടിക്കല്‍ ജീവനൊടുക്കുമെന്ന നിലപാടിലാണ് വത്സമ്മ.
27 വര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ വത്സമ്മ, വീടുകളിലോ ഏലക്കാടുകളിലോ വല്ലപ്പോഴും കിട്ടുന്ന ജോലികൊണ്ടാണ് കഴിഞ്ഞുകൂടുന്നത്. സ്വന്തമായി വീടോ സ്ഥലമോ ഇല്ല. വാടകക്കായിരുന്നു താമസം. വാടക കൊടുക്കാനില്ലാതെ വന്നതോടെ വീട്ടുടമ ഇറക്കിവിട്ടു. ചെമ്മണ്ണാറില്‍ സഹോദരിയുടെ വീട്ടിലും മറ്റുമാണ് ഇപ്പോള്‍ അന്തിയുറങ്ങുന്നത്. മകന് കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് വയ്യാതായതോടെ ഭാര്യവീട്ടുകാരുടെ സംരക്ഷണയിലാണ്. വിവാഹം കഴിച്ചയച്ച മകളുടെ പെണ്‍കുഞ്ഞ് അഞ്ചുവര്‍ഷമായി സംസാരശേഷി നഷ്ടപ്പെട്ട് കിടപ്പിലാണ്.
വത്സമ്മക്ക് ഇപ്പോള്‍ ജോലിചെയ്യാനുള്ള ആരോഗ്യവും ഇല്ല. 34 വര്‍ഷമായി നെടുങ്കണ്ടത്ത് സ്ഥിരതാമസമുള്ള ഇവർക്ക് വീട് അനുവദിക്കാന്‍ പഞ്ചായത്ത് തയാറാവുന്നില്ലെന്നാണ് പരാതി. 25 വര്‍ഷമായി ഓരോ ഘട്ടത്തിലും നെടുങ്കണ്ടം പഞ്ചായത്തില്‍ വീടിന് അപേക്ഷിക്കും. എല്ലാ ഗ്രാമസഭയിലും പങ്കെടുത്ത് ഒപ്പിട്ട് മടങ്ങും. വീട് കിട്ടുമെന്ന് പഞ്ചായത്ത് അംഗങ്ങള്‍ ഉറപ്പുനൽകും. പക്ഷേ, ഗുണഭേക്തൃ ലിസ്റ്റ് വരുമ്പോര്‍ വത്സമ്മ പുറത്ത്. രണ്ടിലധികം തവണ ലൈഫ് പദ്ധതിയിലും അപേക്ഷിച്ചു. കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടും അവഗണന തുടരുകയാണ്. ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന വത്സമ്മ ഇനി അപേക്ഷ നല്‍കാനില്ലെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.