നെടുങ്കണ്ടം: സ്വന്തം വീട്ടില്‍ സുരക്ഷിതമായി കഴിയുന്നതിന് കോടതി ഉത്തരവുമായെത്തിയ മാതാവിനെ മകന് ക്രൂരമായി മര്‍ദിച്ച് വീട്ടില്‍നിന്ന് ഇറക്കി വിട്ടതായി പരാതി. മകന് അരുണ്ലാലിെൻറ മര്‍ദനമേറ്റ് നെടുങ്കണ്ടം ക്രോമ്പാറ്റുകുന്നേല്‍ ലത സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വീട് കൈക്കലാക്കിയതിനൊപ്പം ലതയുടെ ഉടമസ്ഥതയില്‍ വര്‍ഷങ്ങളായി നെടുങ്കണ്ടത്ത്് പ്രവര്‍ത്തിച്ചിരുന്ന വസ്ത്ര വ്യാപാര സ്ഥാപനവും വാഹനവും മകന് കൈക്കലാക്കിയതായും പരാതിയില്‍ പറയുന്നു.
വിവാഹശേഷം മകനും ഭാര്യക്കുമായി മറ്റൊരു വീട് നല്‍കിയിരുന്നു. മൂന്ന് വര്‍ഷം മുമ്പ്് ലതയുടെ ഭര്‍ത്താവ് മരിച്ചതോടെ, മാതാവിെൻറ സംരക്ഷണത്തിനായി അരുണ്‍ ഒപ്പം താമസിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് മകന്, ലതയെ വീട്ടില്‍നിന്ന് ഇറക്കിവിട്ടു. തുടര്‍ന്ന് സഹോദരനൊപ്പമായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. തെൻറ വീട്ടില്‍ സുരക്ഷിതമായി താമസിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നെടുങ്കണ്ടം കോടതിയില്‍ സമര്‍പ്പിച്ച പരാതിയെ തുടര്‍ന്ന് ലഭിച്ച കോടതി ഉത്തരവുമായാണ് ലത വീണ്ടും വീട്ടിലെത്തിയത്.
എന്നാല്‍, തന്നെ മകനും ഭാര്യയും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയും അസഭ്യം പറയുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതായി ലത പറയുന്നു. ഭര്‍ത്താവിെൻറയും തെൻറയും പേരിലുള്ള സ്വത്ത് കൈവശപ്പെടുത്തിയ ശേഷം തന്നെ വീട്ടില്‍നിന്ന് ഇറക്കി വിട്ടെന്നാണ് ലത ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.