നെടുങ്കണ്ടം: ക്വാറി ഉൽപന്നങ്ങളുടെ വില അനിയന്ത്രിതമായി ഉയരുന്നത് നിർമാണ- വികസന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നൂ.മൂന്ന് വര്‍ഷംകൊണ്ട് 60 ശതമാനത്തിൽ അധികമാണ് വില വര്‍ധിച്ചത്.
നിയമങ്ങള്‍ കര്‍ക്കശമാക്കിയതോടെ ജില്ലയിലെ ക്വാറികള്‍ പലതും നിര്‍ത്തലാക്കി. ഉടുമ്പന്‍ചോല താലൂക്കില്‍ പാറപൊട്ടിക്കുന്നത് രാജാപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറി മാത്രമാണ്. നാലു ക്രഷറുകള്‍ കല്ല് വാങ്ങി പൊടിച്ച് വിതരണം ചെയ്യുന്നു.
അടുത്ത കാലത്തുവരെ തമിഴ്നാട്ടില്‍നിന്ന് കല്ല് കൊണ്ടുവന്നാണ് ക്രഷറുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍, തമിഴ്നാട് ഇപ്പോള്‍ കേരളത്തിലേക്ക് കല്ല് കൊണ്ടുവരാന്‍ അനുമതി നല്‍കുന്നില്ല. തമിഴ്നാട്ടിൽനിന്ന് കല്ല് കൊണ്ടുവരാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
സാധാരണക്കാര്‍ക്ക് വീട് പണിയാന്‍പോലും പറ്റാത്ത സ്ഥിതിയായി. ഒരടി കല്ലിന് ക്വാറിയില്‍ 30 രൂപ നല്‍കേണ്ട സ്ഥിതിയാണ്.
മൂന്നു വര്‍ഷം മുമ്പ്്് ഒരടി മെറ്റലിന് 30-32 രൂപ ഉണ്ടായിരുന്നത് ഇന്ന് 49 രൂപയായി.
പാറപ്പൊടിക്ക് 35 രൂപയായിരുന്നത് ഇപ്പോള്‍ 52 ആയി. ക്രഷര്‍ മക്കിന് 10ൽനിന്ന് 25 രൂപയായി വര്‍ധിച്ചു. ക്രഷര്‍ ഉൽപന്നങ്ങള്ക്ക് വില നിയന്ത്രണം കൊണ്ടുവരാനും കൂടുതല്‍ ചെറുകിട പാറമടകള്‍ അനുവദിച്ച് കല്ലിെൻറ ലഭ്യത വർധിപ്പിക്കാനും കൃഷിക്കാര്‍ക്ക് സ്വന്തം സ്ഥലത്തെ പാറ പൊട്ടിച്ച് നിർമാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കാനും സർക്കാർ ഇടപെടണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.